സമകാലിക വിഷയങ്ങളില്‍ രസകരമായാണ് ട്രോളന്മാരുടെ ഇടപെടല്‍. ഓരോ വിഷയങ്ങളേയും മീമുകളുടെ സഹായത്തോടെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പ് ചേര്‍ത്ത അവതരണം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതുമാണ്. ബിജെപി- സിപിഎം സംഘര്‍ഷങ്ങളും സിനിമാ മേഖലയിലെ വിവാദങ്ങളുമൊക്കെ ഈ ദിവസങ്ങളില്‍ ട്രോളന്മാര്‍ കൈകാര്യം ചെയ്തെങ്കിലും ട്രെന്‍ഡായി മാറിയത് മറ്റൊരു മീമാണ്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ മീമാണ് ഇപ്പോള്‍ ട്രോളന്മാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. സിഗരറ്റ് വാങ്ങാന്‍ ചെല്ലുന്ന കൗമാരക്കാരനായാണ് മീമില്‍ ശ്രീനിവാസനെ അവതരിപ്പിക്കുന്നത്. മീം ഉപയോഗം ഏറിയതോടെ അതിരുകടന്നെന്ന് അറിയിച്ചും അതേ മീമില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ