scorecardresearch

Google Trends: പകരക്കാരില്ലാത്ത അതുല്യ പ്രതിഭ; വിയോഗ വാർത്തയ്ക്കു പിന്നാലെ ശ്രീനിവാസനെ തിരഞ്ഞ് ആയിരങ്ങൾ

ഞായറാഴ്ച രാവിലെ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്

ഞായറാഴ്ച രാവിലെ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്

author-image
Trends Desk
New Update
Sreenivasan

ചിത്രം: എക്സ്

മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗ വാർത്ത വലിയ ഞെട്ടലാണ് സിനിമ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായ അദ്ദേഹത്തെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment

അപ്രതീക്ഷിതമായെത്തിയ വിയോഗ വാർത്ത ആരാധകരിലും വലിയ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. ആരാധകർ അടക്കം ആയിരക്കണക്കിന്  ആളുകളാണ് ശ്രീനിവാസനെ തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകളാണ് ശ്രീനിവാസനെ ഗൂഗിളിൽ തിരഞ്ഞത്. 

ചിത്രം: ഗൂഗിൾ

Also Read: ആയിരം മുഖങ്ങൾ, ഒരേയൊരു ശ്രീനിവാസൻ; വീഡിയോ

മലയാളിയുടെ ദൈനംദിന ജീവിതത്തിലെ വൈരുദ്ധ്യങ്ങളെയും കാപട്യങ്ങളെയും പരിഹാസത്തിന്റെ മൂർച്ചയുള്ള വാക്കുകളാൽ വെള്ളിത്തിരയിൽ വരച്ചിട്ട കലാകാരനാണ് ശ്രീനിവാസൻ. വെറുമൊരു നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം മലയാള സിനിമയിൽ അടയാളപ്പെടുത്തിയ മുദ്രകൾ സമാനതകളില്ലാത്തതാണ്. 48 വർഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം വിടവാങ്ങുമ്പോൾ, മലയാള സിനിമയിലെ ഒരു വലിയ അധ്യായത്തിനാണ് അന്ത്യമാകുന്നത്. 

Also Read: ആയുസ്സിലെ ഏറ്റവും വേദനയുള്ള പിറന്നാൾ; ജന്മദിനത്തിൽ അച്ഛന്റെ വിയോഗം, കരച്ചിലടക്കാനാവാതെ ധ്യാൻ

ഭൗതിക ശരീരം എറണാകുളം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിനു ശേഷം കണ്ടനാട്ടെ വീട്ടിലേക്ക് എത്തിച്ചിരിക്കകയാണ്. സിനിമ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം വൻ ജനപ്രവാഹമാണ് പ്രിയ താരത്തെ അവസാനമായി കാണാൻ ഒഴുകിയെത്തുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

Read More: പ്രിയസുഹൃത്തിനെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; വീഡിയോ

Sreenivasan Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: