/indian-express-malayalam/media/media_files/2025/12/20/sreenivasan-2025-12-20-15-36-30.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ചിരിയുടെ മറുപുറത്ത് ചിന്തയുടെ കനൽ ഒളിപ്പിച്ച മലയാള സിനിമയുടെ ശ്രീനിവാസൻ അസ്തമിച്ചു. മലയാളിയെ സ്വയം പരിഹസിക്കാൻ പഠിപ്പിച്ച, സമൂഹത്തിന്റെ പൊള്ളത്തരങ്ങൾക്ക് നേരെ കണ്ണാടി പിടിച്ച ശ്രീനിവാസന്റെ തൂലിക നിശ്ചലമാകുമ്പോൾ, മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത ഒരപൂർവ്വ പ്രതിഭയെയാണ്.
48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ ശ്രീനിവാസനായി. നാലു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ലോകത്ത് സജീവമായി തുടർന്ന പ്രിയനടൻ വിടപറയുമ്പോൾ സോഷ്യൽ മീഡിയയിലൂടെ അടക്കം ശ്രീനിവാസന് ആദരാഞ്ജലി നേരുകയാണ് ആയിരങ്ങൾ.
Also Read: ആയുസ്സിലെ ഏറ്റവും വേദനയുള്ള പിറന്നാൾ; ജന്മദിനത്തിൽ അച്ഛന്റെ വിയോഗം, കരച്ചിലടക്കാനാവാതെ ധ്യാൻ
ഇപ്പോഴിതാ, ശ്രീനിവാസന് ആദരമായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ കോർത്തിണക്കി എഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഒരു വീഡിയോയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. ഇത്രകാലം സ്ക്രീനിൽ കണ്ടും കേട്ടും മനസിൽ പതിഞ്ഞ ശ്രീനിവാസൻ കഥാപാത്രങ്ങളിൽ പലതും ഈ വീഡിയോയിലൂടെ വീണ്ടും ആരാധകരുടെ മുന്നിലെത്തുകയാണ്.
Also Read: പ്രിയസുഹൃത്തിനെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; വീഡിയോ
അതേസമയം, 1977-ൽ പി.എ. ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ ചിത്രങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. 'നാടോടിക്കാറ്റ്', 'പട്ടണപ്രവേശം', 'വരവേൽപ്പ്', 'സന്ദേശം' തുടങ്ങിയ സിനിമകൾ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചവയാണ്..
Read More: 'ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്, ഇല്ലാതാകുന്നത് ശരീരം മാത്രം': മഞ്ജു വാര്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us