scorecardresearch

രാം ഗോപാല്‍ വര്‍മ തേടിയ ആ സുന്ദരി ഇവിടെയുണ്ട്!

പിറന്നാൾ ദിനത്തിൽ തന്നെ സർപ്രൈസായി രാം ഗോപാൽ വർമ്മയുടെ കോൾ തേടിയെത്തിയ സന്തോഷത്തിലാണ് ശ്രീലക്ഷ്മി

പിറന്നാൾ ദിനത്തിൽ തന്നെ സർപ്രൈസായി രാം ഗോപാൽ വർമ്മയുടെ കോൾ തേടിയെത്തിയ സന്തോഷത്തിലാണ് ശ്രീലക്ഷ്മി

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sreelakshmi Satheesh | Sreelakshmi Satheesh Instagram | Ram Gopal Varma

ശ്രീലക്ഷ്മിയുടെ ഒരു സാരി റീലാണ് രാം ഗോപാൽ വർമയുടെ ശ്രദ്ധയിൽ പെട്ടത്

മൂന്നു ദിവസങ്ങൾക്കു മുൻപ് സംവിധായകനും തിരക്കഥാകൃത്തുമായ രാം ഗോപാൽ വർമയുടെ ഒരു ട്വീറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ഞസാരിയണിഞ്ഞ് ഒരു ക്യാമറയും കയ്യിൽ തൂക്കി ചിത്രങ്ങൾ പകർത്തുന്ന ഒരു സുന്ദരിയുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഇതാരാണെന്ന് ആരെങ്കിലുമൊന്നു പറയുമോ എന്നായിരുന്നു രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്.

Advertisment

ഒരൊറ്റ റീൽ കൊണ്ട് സാക്ഷാൽ രാം ഗോപാൽ വർമ വരെ ശ്രദ്ധിച്ച ആ പെൺകുട്ടിയുടെ പേര് ശ്രീലക്ഷ്മി സതീഷ് എന്നാണ്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് ശ്രീലക്ഷ്മി സതീഷ്. ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

ട്വീറ്റിലൂടെ ശ്രീലക്ഷ്മിയെ കണ്ടെത്തിയ രാം ഗോപാൽ വർമ്മ ശ്രീലക്ഷ്മിയെ നേരിട്ട് വിളിക്കുകയും ചെയ്തു. തന്റെ പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് സമ്മാനം പോലെ രാം ഗോപാൽ വർമ്മയുടെ കോൾ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്മി.

" എന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിങ്ങളെ ആർജിവി (രാം ഗോപാൽ വർമ) സെർച്ച് ചെയ്യുന്നു എന്ന് നിരവധി പേർ എനിക്കു മെസേജ് അയച്ചുകൊണ്ടിരുന്നു. സത്യത്തിൽ ആ മെസേജുകൾ കാണുമ്പോൾ രാം ഗോപാൽ വർമ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അദ്ദേഹത്തെ കുറിച്ച് കൂടുതൽ സെർച്ച് ചെയ്തപ്പോൾ അദ്ദേഹം ഇത്രയേറെ പ്രശസ്തനായ വ്യക്തിയാണെന്ന് അറിയുന്നത്." റെഡ് എഫ് എമ്മിനു നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞു.

Advertisment

"എന്റെ നമ്പർ സംഘടിപ്പിച്ച് അദ്ദേഹം വിളിച്ചിരുന്നു. സാരി എന്ന ടൈറ്റിലിൽ ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്, സ്റ്റോറി ഐഡിയ പറയാം എന്നു പറഞ്ഞു," ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

ഇൻസ്റ്റാഗ്രാമിൽ പോപ്പുലറായ ശ്രീലക്ഷ്മി ഏതാനും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Viral Video Ram Gopal Varma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: