കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കില്ല; ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി

മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ എന്നും ശ്രീകുമാരൻ തമ്പി

കൊച്ചി: തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിൽ രോഷാകുലനായി പ്രശസ്ത സംഗീതജ്ഞൻ ശ്രീകുമാരൻ തമ്പി. പറയാത്ത കാര്യങ്ങൾ തന്റെ വാചകത്തോട് കൂട്ടിയൊട്ടിച്ച്  നുണകൾ പ്രചരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഫെയ്‌സ്ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ച ചിത്രങ്ങൾക്ക് അതേ ഭാഷയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

“എന്റെ ഫേസ് ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു?” എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sreekumaran thampi against sanghparivar on fake facebook post

Next Story
‘നീ പറ.. ബസിലെ സൗമ്യ ആരാ?’ ബാഹുബലി മാത്രമല്ല രാജമൗലിയും ഞെട്ടും ഇതു കേട്ടാൽ; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com