സോഷ്യൽ മീഡിയയിൽ ട്രോൾ വീഡിയോകളാൽ ശ്രദ്ധനേടിയ താരമാണ് ശ്രീകാന്ത് വെട്ടിയാർ. ഹ്രസ്വ തമാശ വീഡിയോകൾ കൊണ്ട് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന വെട്ടിയാരുടെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറുടെ പണി എന്താണെന്ന് അറിയാത്ത ആരും തന്നെയുണ്ടാവില്ല. ഭംഗിയായി ഷൂട്ട് മുന്നോട്ട് പോകുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നത് അവരാണ്. കയ്യിൽ മൂന്ന് നാല് ഫോണുകളുമായി നടക്കുന്ന, എന്തിനും ഏതിനും പരിഹാരമുള്ള ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ ആദ്യ രാത്രിയാണ് വെട്ടിയാർ വീഡിയോയിൽ അവതരിപ്പിക്കുന്നത്.
ആദ്യ രാത്രി എന്ത് വേണമെങ്കിലും സാധിച്ചു താരം എന്ന് പറയുമ്പോൾ നവവധു രണ്ടുമ്മ ചോദിക്കുന്നതും അപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ചെയ്യുന്നതുമാണ് വീഡിയോയിൽ.
കഴിഞ്ഞ മാസം പങ്കുവെച്ച വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി ഓടുകയാണ്.
Also Read: പ്രണവ് മോഹൻലാലിന് സ്പോട്ട് ഡബ്ബ് ചെയ്ത് കൊച്ചു മിടുക്കൻ; വീഡിയോ