പേപ്പര്‍ കപ്പിനുള്ളില്‍ തല കുടുങ്ങിയ അണ്ണാറക്കണന്റെ പരാക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. രക്ഷിക്കാന്‍ ശ്രമിച്ച എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസിലെ ജീവനക്കാരെ ശരിക്കും വട്ടം കറക്കുകയും ചെയ്തു ഇവൻ.

കണ്ണുകാണാതെ അകപ്പെട്ടുപോയ അണ്ണാനാണ് വൈല്‍ഡ് ലൈഫ് റെസ്‌പോണ്‍സ് ടീമിന് പണി കൊടുത്തത്. ഒരു അണ്ണാനെ പിടിക്കാന്‍ എന്തുപാട് എന്നു കരുതി വന്ന ജീവനക്കാരെ കുറച്ചുദൂരം അവന്‍ ഓടിച്ചു. ആറു പേര്‍ ഏറെ പണിപ്പെട്ട ശേഷമാണ് അവന്‍ വരുതിയിലായത്. ഒടുവില്‍ ഒരു വലിയ തുണികൊണ്ട് പൊതിഞ്ഞുപിടിച്ചാണ് അവനെ കൈയ്യിലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്.

വൈറലായ വീഡിയോ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ