ഒരു അണ്ണാന്‍കുഞ്ഞും പാമ്പും തമ്മില്‍ പോരാടിയാല്‍ ആര് ജയിക്കും? പാമ്പ് എന്നായിരിക്കും ഉത്തരം അല്ലെ. എന്നാല്‍ വൈറലായി മാറിയ ഒരു ചിത്രം നിങ്ങളുടെ ഈ ചിന്ത മാറ്റി മറിക്കും. അമേരിക്കയിലെ ദേശീയ പാര്‍ക്ക് അധികൃതരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. പാമ്പിന്റെ കഴുത്തില്‍ മുറുക്കി പിടിച്ചിരിക്കുകയാണ് അണ്ണാന്‍. അണ്ണാന്‍ പാമ്പിനെ പൂര്‍ണമായും ഭക്ഷിച്ചെന്നാണ് പാര്‍ക്ക് അധികൃതര്‍ ഷെയര്‍ ചെയ്ത ചിത്രത്തിനൊപ്പം അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ചിത്രം കണ്ട് ആശ്ച്യപ്പെട്ട് നിരവധി പേരാണ് കമന്റും ഷെയറും ചെയ്തിരിക്കുന്നത്.

ഗ്വാഡല്‍പ് മൗണ്ടൈന്‍സ് ദേശീയ പാര്‍ക്കില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. പലതരം അണ്ടികളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾകൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു.

Read More: തണുപ്പിക്കാന്‍ ചാണകം; ഗുജറാത്തിലെ ‘ഏസി’ കാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വടക്കൻ അമേരിക്കയിലെ ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ ഈ വിത്തുകൾ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ ‘പൂഴ്ത്തിവയ്പി’ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു.

ഇത്തരം അണ്ണാനുകള്‍ ‘റോക്ക് സ്ക്വിറല്‍സ്’ എന്നാണ് അറിയപ്പെടുന്നത്. ഇവ പക്ഷികളുടെ മുട്ടകളും പല്ലികളേയും ഭക്ഷിക്കുന്നതിന് പുറമെ പാമ്പുകളേയും ഭക്ഷിക്കാറുണ്ടെന്ന് അമേരിക്കന്‍ ദേശീയോദ്യാന അധികൃതര്‍ അറിയിക്കുന്നു. പാമ്പിന്റെ കഴുത്തില്‍ മുറുകെ പിടിച്ച ഈ ചിത്രം പകര്‍ത്തപ്പെട്ടതിന് ശേഷം അണ്ണാന്‍ പാമ്പിനെ മുഴുവനായും ഭക്ഷിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു ഗംഭീര പോരാട്ടത്തിന് ശേഷമാണ് അണ്ണാന്‍ പാമ്പിനെ കീഴടക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

3000ത്തില്‍ അധികം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ‘നന്നായി, ഇപ്പോള്‍ എനിക്ക് അണ്ണാനേയും പേടിയായി’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ചത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതാണെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook