Latest News

‘റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ്’; തരംഗമായി ‘സ്‌ക്വിഡ് ഗെയി’മിലെ പാവയും

142 മില്യൺ ആളുകളാണ് ഈ കൊറിയൻ പരമ്പര ഇതിനകം നെറ്റ്ഫ്ളിക്സിൽ കണ്ടത്

Squid Game, Squid Game doll Seoul park, Squid Game Netflix, Squid Game dalgona candy, Squid Game viewership, Squid Game Younghee

നെറ്റ്ഫ്ളിക്സിൽ തരംഗമായി കൊണ്ടിരിക്കുന്ന വെബ് സീരിസുകളിൽ ഒന്നാണ് ‘സ്ക്വിഡ് ഗെയിം’. നവംബർ 17ന് റിലീസിനെത്തിയ ഈ കൊറിയൻ പരമ്പര ഇതിനകം 142 മില്യൺ ആളുകളാണ് നെറ്റ്ഫ്ളിക്സിൽ കണ്ടത്. ‘സ്ക്വിഡ് ഗെയി’മിനെ കുറിച്ച് കേട്ടറിഞ്ഞ് കൂടുതൽ പ്രേക്ഷകർ കൂടി എത്തിയതോടെ നെറ്റ്ഫ്ളിക്സിന് ലഭിച്ചത് 4.38 മില്യൺ പുതിയ സബ്സ്‌ക്രൈബേഴ്സിനെയാണ്.

‘അതിജീവനത്തിന്റെ മരണക്കളി’ എന്നു വിശേഷിപ്പിക്കാവുന്ന ‘സ്ക്വിഡ് ഗെയിം’ ലോകമെമ്പാടും തരംഗമാവുന്നതിനൊപ്പം സ്ക്വിഡ് ഗെയിമിലെ പാവയും ശ്രദ്ധ നേടുകയാണ്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ഉടുപ്പണിഞ്ഞ നാല് മീറ്ററിലേറെ ഉയരമുള്ള യങ്ഹീ എന്ന പാവയുടെ വലിയൊരു മാതൃകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. സൗത്ത് കൊറിയയിലെ സോൾ ഒളിമ്പിക്സ് പാർക്കിലാണ് യങ്ഹീ പാവയുടെ ഈ വലിയ മാതൃക സ്ഥാപിച്ചിരിക്കുന്നത്.

Squid Game, Squid Game doll Seoul park, Squid Game Netflix

ഇന്നലെ പാർക്കിലെത്തിയ സന്ദർശകർ സ്ക്വിഡ് ഗെയിമിലെ കഥാപാത്രങ്ങളുടേതുപോലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പാവയ്ക്ക് ഒപ്പം പരമ്പരയിൽ കാണിക്കുന്ന ‘റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ്’ ഗെയിമിന് സമാനമായ ഗെയിം കളിച്ചു. നവംബർ 21 വരെ പാർക്കിൽ ഈ പാവയുടെ പ്രദർശനം ഉണ്ടാവുമെന്ന് പാർക്ക് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Squid Game, Squid Game doll Seoul park, Squid Game Netflix

സമീപകാലത്ത് ഓടിടി പ്ലാറ്റ്ഫോം കണ്ട ഏറ്റവും വിജയമായ സീരിസാണ് ‘സ്ക്വിഡ് ഗെയിം.’ ഹോങ്‌ഡോങ് ഹ്യുക് ആണ് ഈ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ജീവിതപ്രാരാബ്ധങ്ങളാൽ നട്ടം തിരിയുന്ന, എങ്ങനെയെങ്കിലും പണമുണ്ടാക്കി ജീവിതം കരയ്ക്ക് എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന 456 പേർ ഒരു മത്സരത്തിൽ പങ്കെടുക്കുന്നതാണ് പരമ്പരയുടെ പ്രമേയം.

പേരിന് മത്സരമെന്നു പറയുമ്പോഴും ഒരർത്ഥത്തിൽ മരണപ്പോരാട്ടമാണ് ‘സ്ക്വിഡ് ഗെയിം’. അവിടെ തോൽവിയെന്നാൽ മത്സരാർത്ഥികളുടെ മരണം കൂടിയാണ്. ഉദ്വോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ‘സ്ക്വിഡ് ഗെയിം’ മുന്നേറുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Squid game doll at seoul park

Next Story
കാണ്ടാമൃഗമാണ്, പക്ഷേ ക്യൂട്ടാണ് !
The moderation of comments is automated and not cleared manually by malayalam.indianexpress.com