ഓസ്ട്രേലിയയിലെ ഒരു വീട്ടിലെ വരാന്തയിലെ സോഫയില്‍ കിടന്നു മയങ്ങുന്ന ഏഴടി നീളമുളള പെരുമ്പാമ്പിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. കുഷ്യന് പിന്നില്‍ ഒളിച്ച് കിടന്ന പാമ്പിനെ കണ്ട ക്വീൻസ്ലൻഡിലെ കുടുംബമാണ് ചിത്രം പകർത്തിയത്. സണ്‍ഷൈന്‍ കോസ്റ്റ് സ്നേക്ക് കാച്ചേഴ്സ് അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തു. ചിത്രത്തിലെ പാമ്പിനെ കണ്ടെത്താനായിരുന്നു പോസ്റ്റില്‍ ആവശ്യപ്പെട്ടത്. പാമ്പ് ഏത് സ്പീഷീസാണെന്നും ചോദിക്കുന്നുണ്ട്.
എന്നാല്‍ എല്ലാവരും തന്നെ പാമ്പിനെ കണ്ടെത്താനായിട്ടില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം ചര്‍ച്ചയായതോടെ വൈറലായി മാറി. പലരും പാമ്പിനെ കണ്ടെത്താന്‍ കിണഞ്ഞ് പരിശ്രമിച്ചു. പാമ്പിനെ കണ്ടെത്താന്‍ കഴിയാതിരുന്ന ചിലര്‍ ഫോട്ടോഷോപ് ചെയ്ത് മറ്റൊരു പാമ്പിനെ ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാത്രിയോടെയാണ് പാമ്പ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പാമ്പിനെ പിന്നീട് കാട്ടിലെത്തിച്ചതായാണ് വിവരം.