Spot the Difference game: ഒറ്റനോട്ടത്തില്‍ ഒരുപോലെ തോന്നിക്കുന്ന ഇരു ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെടുന്ന പസിലുകള്‍ ഏറെക്കാലമായി നിലവിലുണ്ട്. അച്ചടിമാധ്യമത്തില്‍ തുടങ്ങി വെബിലും സോഷ്യല്‍ മീഡിയ യുഗത്തിലും അവ തുടരുന്നു. ഇത്തരം ചിത്രങ്ങളിലേക്കുള്ള ആകര്‍ഷണീയത എക്കാലവും നിലനില്‍ക്കുന്നതാണ് എന്നതാണ് ഇതിനു കാരണം.
രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള 10 വ്യത്യാസങ്ങള്‍ 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാണ് ഇന്നത്തെ വിഷ്വല്‍ പസില്‍ ഉയര്‍ത്തുന്ന വെല്ലുവിളി. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ വ്യത്യാസം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ ഇത്തരം ഗെയിമില്‍ നിങ്ങള്‍ ഗംഭീര മികവിന്റെ ഉടമയാണ്.
യാഹൂ സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ ചിത്ത്രില്‍ 20 സെക്കന്‍ഡിനുള്ളില്‍ 10 വ്യത്യാസങ്ങളും കണ്ടുപിടിച്ചവര്‍ വളരെ അപൂര്‍വമാണ്. മൂന്നു മുതല്‍ ഏഴുവരെ വ്യത്യാസങ്ങളാണു മിക്കവരും കണ്ടെത്തിയിരിക്കുന്നത്.

ഇനി നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ. 20 സെക്കന്‍ഡിനുള്ളിലാണ് ഉത്തരം മുഴുവനായി കണ്ടെത്തേണ്ടതെന്നു മറക്കരുതേ. ഇപ്പോള്‍, നിങ്ങള്‍ രണ്ടു ചിത്രങ്ങളും തമ്മിലുള്ള 10 വ്യത്യാസങ്ങളും കണ്ടെത്തിക്കഴിഞ്ഞതായി പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
10 വ്യത്യാസങ്ങളും കണ്ടെത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. താഴെ നല്‍കിയിരിക്കുന്ന ചിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്കു 10 വ്യത്യാസങ്ങളും മനസിലാവും. അവ ചിത്രത്തില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തുന്നതു കേവലമൊരു ഓണ്‍ലൈന്‍ വിനോദ പസില്‍ ഗെയിമല്ല, മറിച്ച് കണ്ണിനും തലച്ചോറിനും പരിശീലനം നല്കുന്നതു കൂടിയാണ്. അതിനാല്‍ ഐ ഇ മലായളം വെബ്സൈറ്റിലെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കണ്ട് അടുത്ത ഗെയിമിനായി മികച്ച മുന്നൊരുക്കം നടത്തൂ.