scorecardresearch

'ശത്രുക്കളുടെ എണ്ണം കൂടുതലാ... വല്ല ശത്രുസംഹാര പൂജ ചെയ്യാൻ വന്നതായിരിക്കും'; കുട്ടി സ്പൈഡർ മാൻ വൈറൽ; വീഡിയോ

സ്പൈഡർ മാന്റെ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ ചുറ്റിനടക്കുന്ന കുട്ടിയുടെ വീഡിയോ ആണ് ശ്രദ്ധനേടുന്നത്

സ്പൈഡർ മാന്റെ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ ചുറ്റിനടക്കുന്ന കുട്ടിയുടെ വീഡിയോ ആണ് ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Spider-Man

ചിത്രം: ഇൻസ്റ്റഗ്രാം

മാർവൽ കോമിക്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഐക്കണിക് കഥാപാത്രമാണ് സ്പൈഡർ മാൻ. കുട്ടികളുടെയും മുതിർന്നവരുടെയും മനസിലേക്ക് വലയെറിഞ്ഞ് കയറിയ ഈ സൂപ്പർ ഹീറോയ്ക്ക്  ഇന്ത്യയിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ കേരളത്തിലെ ഒരു ക്ഷേത്രത്തിലെത്തിയ ഒരു കുട്ടി സ്പൈഡർമാന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

സ്പൈഡർമാന്റെ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ ചുറ്റിനടക്കുന്ന കുഞ്ഞിനെയാണ് വീഡിയോയിൽ കാണാനാവുക. സ്പൈഡർ മാനെ പോലെ കുട്ടി അഭ്യാസങ്ങൾക്കു ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് കുട്ടി സ്പൈഡർ മാൻ ക്ഷേത്രത്തിലെത്തിയത്. 

Also Read: അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ; വീഡിയോ

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് സൂചന. 'cha_nd_u_' എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒൻപത് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയിൽ നിരവധി ആളുകളാണ് ലൈക്കും കമന്റുകളുമായെത്തുന്നത്.

Also Read: 'റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ...'; വീണ്ടും കണ്ണ് നനയിച്ച് ഗാഥയും ഉണ്ണികൃഷ്ണനും; വീഡിയോ

"ശത്രുക്കളുടെ എണ്ണം കൂടുതലായതിനാൽ ശത്രുസംഹര പൂജ ചെയ്യാൻ വന്നതായിരിക്കും" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്. "ലേ ദൈവം: ഇവനേതാ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ", "ലേ സ്പൈഡർമാൻ: ദൈവമേ എനിക്ക് നന്നായി വല വിടാൻ എപ്പോഴും പറ്റണേ, ലൈൻ കമ്പിയിലോ വീമാനത്തിലോ തട്ടാതെ എന്നെ കാക്കണേ", "വല എവിടേലും കുടിങ്ങി അമ്പലത്തിൽ വീണതാവും പാവം" തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.

Read More: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: