scorecardresearch

ആർഭാടങ്ങളില്ലാതെ; വൃദ്ധസദനത്തിലെ അമ്മമാരുടെ സാന്നിധ്യത്തിൽ നിരഞ്ജന വിവാഹിതയായി

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തിൽ വച്ചായിരുന്നു വിവാഹം

P Sreeramakrishnan, Niranjana sreeramakrishnan, Sreeramakrishnan daughter, Niranjana sreeramakrishnan wedding video

മലപ്പുറം: മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പി.ടി.പി. നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. ശ്രീരാമകൃഷ്ണനും കുടുംബവും സ്ഥിരം സന്ദർശകരായ തവനൂരിലെ വൃദ്ധമന്ദിരത്തിൽ വച്ചായിരുന്നു വിവാഹം. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് പുറമെ കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

തന്റെ വിവാഹം അമ്പലത്തിൽ വേണ്ട, വൃദ്ധമന്ദിരത്തിലെ അമ്മമാരുടെ മുന്നിൽവച്ചു മതിയെന്ന നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് വിവാഹം ഇവിടെ നടത്താൻ തീരുമാനിച്ചത് എന്നാണ് വിവരം. ഓണം ഉൾപ്പെടെ പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം സാമൂഹികനീതി വകുപ്പിനു കീഴിലുള്ള ഈ വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പമാണ് ഇവർ ആഘോഷിക്കാറുള്ളത്. അവിടെയുള്ളവരുമായുള്ള മാനസിക അടുപ്പമാണ് അവർക്കുമുന്നിൽ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്.

കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിലാണ് നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്ക് പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയർ ആയിരുന്നു സംഗീത്. വീട്ടുകാർ തമ്മിൽ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Speaker p sreeramakrishnan daughter niranjana marriage watch video