സൗഭാഗ്യ വെങ്കിടേഷിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.

അർജുനും സൗഭാഗ്യയും വിവാഹിതരാകുന്നു എന്ന സന്തോഷ വാർത്തയും ആരാധകരുമായി പങ്കുവച്ചിരുന്നു. ദീപങ്ങളാൽ അലങ്കരിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Read More: Happy New Year 2020 Quotes, Wishes, Images: പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ കൈമാറാം

“എത്ര സ്വർഗീയമായ ഇടം! എല്ലാം ആരംഭിച്ചത് അവിടെയാണ് … വിധി … ദൈവം നിങ്ങൾക്കായി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കറിയില്ല … പക്ഷേ എന്നെ വിശ്വസിക്കൂ, അത് എല്ലായെപ്പോഴും മികച്ചതാണ്… പത്മനാഭ സ്വാമി തമ്പുരാനെ ശരണം,” സൗഭാഗ്യ കുറിച്ചു.

 

View this post on Instagram

 

So grateful! God has given me a gem @arjunsomasekhar

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

എത്ര കടപ്പെട്ടിരിക്കുന്നു ഞാൻ, ദൈവം എനിക്കൊരു അമൂല്യ രത്നത്തെ തന്നു എന്ന് പറഞ്ഞു കൊണ്ടാണ് രണ്ടാമത്തെ ചിത്രം സൗഭാഗ്യ പങ്കു വച്ചിരിക്കുന്നത്.

 

View this post on Instagram

 

Something hot !!! with @arjunsomasekhar

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

നടിയും നർത്തകിയുമായ താരാ കല്യാണിന്റേയും നടൻ രാജാറാമിന്റേയും മകളാണ് സൗഭാഗ്യ. രണ്ടു വർഷം മുൻപായിരുന്നു രാജാറാമിന്റെ മരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook