/indian-express-malayalam/media/media_files/uploads/2020/02/soubhagya-1-1.jpg)
മലയാളത്തിന്‍റെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യ വെങ്കിടേഷ്-അര്‍ജ്ജുന്‍ സോമശേഖരന്‍ എന്നിവരുടെ വിവാഹം ഗുരുവായൂരില്‍ നടന്നു. തമിഴ് ബ്രാഹ്മണ രീതിയിലുള്ള ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍. ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്.
ചിത്രങ്ങളും വീഡിയോയും കാണാം:
ഡബ്‌സ്‌മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.
അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us