മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യ വെങ്കിടേഷ്, അര്‍ജ്ജുന്‍ സോമശേഖര്‍ എന്നിവര്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് അവരുടെ ആരാധകര്‍ സ്വീകരിച്ചത്. കഴിഞ്ഞദിവസം അവരുടെ വിവാഹനിശ്ചയം നടന്നു. അതിന്റെ ചിത്രങ്ങള്‍ സൗഭാഗ്യ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.
അർജുനും സൗഭാഗ്യയും വിവാഹിതരാകുന്നു എന്ന സന്തോഷ വാർത്തയും ആരാധകരുമായി സൗഭാഗ്യ പങ്കു വച്ചിരുന്നു. ദീപങ്ങളാൽ അലങ്കരിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രമാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
“എത്ര സ്വർഗീയമായ ഇടം! എല്ലാം ആരംഭിച്ചത് അവിടെയാണ് … വിധി … ദൈവം നിങ്ങൾക്കായി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കറിയില്ല … പക്ഷേ എന്നെ വിശ്വസിക്കൂ, അത് എല്ലായെപ്പോഴും മികച്ചതാണ്… പത്മനാഭ സ്വാമി തമ്പുരാനെ ശരണം,” സൗഭാഗ്യ കുറിച്ചു.
Read Here: എല്ലാം ആരംഭിച്ചത് ഇവിടെ വച്ചാണ്; അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ
അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരുന്നു. ചിങ്ങമാസത്തില്‍, ഓണത്തിന് മുന്‍പായിരിക്കും വിവാഹം.