scorecardresearch

കാത്തിരുന്ന കല്യാണമിങ്ങെത്തി; മെഹന്ദി ചിത്രങ്ങള്‍ പങ്കു വച്ച് സൗഭാഗ്യ വെങ്കിടേഷ്

ഗുരുവായൂരിൽ വെച്ചാണ് വിവാഹം. ഫെബ്രുവരി 19, 20 ദിവസങ്ങളിലായി തമിഴ് ബ്രാഹ്മണരീതിയിലാണ് വിവാഹം നടക്കുക

sowbhagya venkitesh, sowbhagya venkitesh age, sowbhagya venkitesh and arjun, sowbhagya venkitesh and arjun somasekhar, sowbhagya venkitesh and mother dubsmash, sowbhagya venkitesh and arjun somasekharan, sowbhagya venkitesh wedding, sowbhagya venkitesh wedding photos, sowbhagya venkitesh marriage, sowbhagya venkitesh arjun marriage photos, sowbhagya venkitesh arjun somasekharan wedding video, sowbhagya venkitesh wedding, sowbhagya venkitesh marriage photos, സൗഭാഗ്യ വെങ്കിടേഷ്, അര്‍ജ്ജുന്‍ സോമശേഖര്‍, സൗഭാഗ്യ വെങ്കിടേഷ് ഡബ്ബ്സ്മാഷ്, സൗഭാഗ്യ വെങ്കിടേഷ് ഡബ്സ്മാഷ്

ഡബ്സ്മാഷ് താരങ്ങള്‍ സൗഭാഗ്യ വെങ്കിടേഷ്-അര്‍ജ്ജുന്‍ സോമശേഖര്‍ എന്നിവരുടെ വിവാഹമാണ് നാളെക്കഴിഞ്ഞ്. ഗുരുവായൂരിൽ വെച്ചാണ് വിവാഹം. ഫെബ്രുവരി 19, 20 ദിവസങ്ങളിലായി തമിഴ് ബ്രാഹ്മണരീതിയിലാണ് വിവാഹം നടക്കുക. വിവാഹത്തിനു മുന്നോടിയായുള്ള മെഹന്ദി എന്ന മൈലാഞ്ചിയിടലിന്റെ ചിത്രങ്ങള്‍ സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചു. മെഹന്ദി കലാകാരന് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Mehendi by @salihashamnad such a lovely artist

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്‌കൂൾ നടത്തുന്നു..

sowbhagya venkitesh engagement photos, sowbhagya venkitesh wedding, malayalam tik tok, thara kalyan, Sowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, ഐഇ മലയാളം, iemalayalam, instagram, arjun somasekhar

അർജുനും സൗഭാഗ്യയും വിവാഹിതരാകുന്നു എന്ന സന്തോഷ വാർത്തയും ആരാധകരുമായി സൗഭാഗ്യ പങ്കു വച്ചിരുന്നു. ദീപങ്ങളാൽ അലങ്കരിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രമാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്.

“എത്ര സ്വർഗീയമായ ഇടം! എല്ലാം ആരംഭിച്ചത് അവിടെയാണ് … വിധി … ദൈവം നിങ്ങൾക്കായി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കറിയില്ല … പക്ഷേ എന്നെ വിശ്വസിക്കൂ, അത് എല്ലായെപ്പോഴും മികച്ചതാണ്… പത്മനാഭ സ്വാമി തമ്പുരാനെ ശരണം,” സൗഭാഗ്യ കുറിച്ചു.

Sowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, ഐഇ മലയാളം, iemalayalam

Read Here: എല്ലാം ആരംഭിച്ചത് ഇവിടെ വച്ചാണ്; അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Sowbhagya venkitesh and arjun somasekhar wedding mehandi photos video