scorecardresearch

ജപ്പാനിലെ ഈ റെസ്റ്റോറന്റിൽ ഇഡ്ഡലി, ദോശ, വട എല്ലാം കിട്ടും; സൗത്ത് ഇന്ത്യൻ ഫുഡിനെ പ്രണയിച്ച രണ്ടു ജപ്പാൻകാരുടെ കഥ

ജപ്പാനിൽ സൗത്തിന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റെസ്റ്റോറന്റ് നടത്തുന്ന ജപ്പാൻകാർ നിങ്ങളെ അമ്പരപ്പിക്കും

ജപ്പാനിൽ സൗത്തിന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന റെസ്റ്റോറന്റ് നടത്തുന്ന ജപ്പാൻകാർ നിങ്ങളെ അമ്പരപ്പിക്കും

author-image
Trends Desk
New Update
South Indian restaurant in Japan Kyoto run by Japanese | This South Indian restaurant serving authentic dosa and idli in Kyoto is run by 2 Japanese men | Japan men run south Indian restaurant in Japan | Tadka restaurant in Japan

ജപ്പാനിൽ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റുനടത്തുന്ന ജപ്പാൻകാർ

ദോശ, ഇഡ്ഡലി, വട തുടങ്ങിയ സൗത്തിന്ത്യൻ ഭക്ഷണങ്ങൾ ലോകമെമ്പാടും ജനപ്രിയമാണ്. നമ്മൾ ഒരു വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് കണ്ടാൽ അത് ഇന്ത്യക്കാരാണ് നടത്തുന്നതെന്ന് നമ്മൾ കരുതാറുണ്ട്. എന്നാൽ ജപ്പാനിലെ ക്യോട്ടോയിലെ ഇന്ത്യൻ റസ്റ്റോറന്റ് അൽപ്പം വ്യത്യസ്തമാണ്. സൗത്തിന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന 'തഡ്ക' എന്ന പേരുള്ള ഈ റെസ്റ്റോറന്റ് നടത്തുന്നത് രണ്ടു ജപ്പാൻകാരാണ്.

Advertisment

പ്രസന്ന കാർത്തിക് എന്നയാളാണ് ട്വിറ്ററിലൂടെ ഈ റെസ്റ്റോറന്റിനു പിന്നിലെ രസകരമായ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ജപ്പാൻകാരായ ഈ റെസ്റ്റോറന്റ് ഉടമകൾ ആറുമാസം കൂടുമ്പോൾ ചെന്നൈ സന്ദർശിക്കുകയും പുതിയ വിഭവങ്ങളെപ്പറ്റി പഠിക്കുകയും മെനുവിൽ അത് ചേർക്കുന്നതിന് മുമ്പ് ഉണ്ടാക്കിനോക്കുകയും ചെയ്യാറുണ്ടെന്ന് കാർത്തിക് പറയുന്നു.

“ദോശയും ഇഡ്ഡലിയും അവിശ്വസനീയമായ രീതിയിൽ സ്വാദിഷ്ടമായിരുന്നു," തഡ്കയിൽ നിന്നും ഭക്ഷണം കഴിച്ച കാർത്തിക് പറയുന്നു.

Advertisment

തഡ്കയിൽ വളരെ കുറച്ച് ഇന്ത്യൻ ഉപഭോക്താക്കൾ മാത്രമാണ് എത്തുന്നതെന്നും കൂടുതൽ ജപ്പാൻകാരാണ് ഇവിടെ കഴിക്കാൻ എത്തുന്നതെന്നും അവരും ഇപ്പോൾ സൗത്തിന്ത്യൻ ഭക്ഷണങ്ങളുമായി പ്രണയത്തിലായി കഴിഞ്ഞെന്നുമാണ് കാർത്തിക് പറയുന്നത്.

"ഭക്ഷണം കഴിക്കാൻ ചോപ്പ്-സ്റ്റിക്കുകൾ ഉപയോഗിക്കുന്ന ഒരു രാജ്യത്ത്, കൈകൊണ്ട് ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് തഡ്ക". യഥാർത്ഥ ദക്ഷിണേന്ത്യൻ ശൈലിയിൽ, എങ്ങനെ ഭക്ഷണം കഴിക്കാമെന്നതിനുള്ള നിർദ്ദേശങ്ങൾ റെസ്റ്റോറന്റിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.

"തഡ്കയുടെ ഉടമകൾ രണ്ടാളും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഇന്ത്യൻ സംസ്കാരത്തെ ഏറ്റെടുക്കുന്നു. അവർ ഹിന്ദുമതത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുകയും അതിനോട് പ്രണയത്തിലാവുകയും ചെയ്തു," കാർത്തിക് കൂട്ടിച്ചേർത്തു. വിവിധ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉപയോഗിച്ച് റെസ്റ്റോറന്റുകളുടെ ചുമരുകൾ അലങ്കരിച്ചിട്ടുണ്ട്.

"ചെന്നൈയിൽ എത്തുന്ന സമയങ്ങളിലെല്ലാം ഇവർ തിരുവണ്ണാമലൈ ക്ഷേത്രം സന്ദർശിക്കാറുണ്ട് കൂടാതെ രമണ മഹർഷിയുടെ ആശ്രമത്തിൽ ധ്യാനത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ രമണ മഹർഷിയുടെ ചിത്രങ്ങളും ഇവിടെ കാണാം."

റെസ്റ്റോറന്റ് സന്ദർശിച്ച തനിക്ക് ഉടമകൾ ഒരു കപ്പ് ഫിൽട്ടർ കോഫി സൗജന്യമായി തന്നുവെന്നും ജീവിതത്തിൽ കുടിച്ച ഏറ്റവും നല്ല ഫിൽട്ടർ കോഫി ആയിരുന്നു അതെന്നും കാർത്തിക് കൂട്ടിച്ചേർക്കുന്നു.

South India Food Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: