scorecardresearch

'പ്രായമായി വരുമ്പോള്‍ സംഭവിക്കുന്ന അബദ്ധമാണ്' ഹര്‍ഭജനോട് ഗാംഗുലി മാപ്പ് പറഞ്ഞു

തന്നോട് ക്ഷമിക്കണമെന്നും പ്രായമായതിനാലാണ് ഇങ്ങിനെ അബദ്ധം പറ്റിയതെന്നുമായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

തന്നോട് ക്ഷമിക്കണമെന്നും പ്രായമായതിനാലാണ് ഇങ്ങിനെ അബദ്ധം പറ്റിയതെന്നുമായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Harbhajan Singh

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ വലിയ ഇടപെടലൊന്നും നടത്താത്ത ആളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എന്നിട്ടും കഴിഞ്ഞ ദിവസത്തെ ഗാംഗുലിയുടെ ഒരു കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹര്‍ഭജന്‍ സിങ് കുടുംബത്തോടൊപ്പം സുവര്‍ണ ക്ഷേത്രത്തില്‍ നിന്നെടുത്ത ചിത്രത്തിന് താഴെയാണ് ഗാംഗുലി കമന്റ് ചെയ്തത്. എന്നാല്‍ അതിനിടയില്‍ ഗാംഗുലിക്ക് ഒരബദ്ധം സംഭവിച്ചു.

Advertisment

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ ഭാര്യ ഗീത ബസ്റയോടും മകള്‍ ഹിനായ ഹീറിനോടുമൊപ്പമുള്ള ചിത്രമാണ് ഹര്‍ഭജന്‍ ട്വിറ്ററഇല്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഗാംഗുലി ഇങ്ങിനെ കമന്റെ ചെയ്തു 'ഭാജി, മകനെക്കാണാന്‍ നല്ല ഭംഗിയുണ്ട്, അവന് ഒരുപാട് സ്‌നേഹം നല്‍കണം.' എന്നാല്‍ ഗാംഗുലിക്കൊരു അബദ്ധം പറ്റി. ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തത് മകന്റെ ചിത്രമായിരുന്നില്ല, മകളുടേതായിരുന്നു.

Advertisment

തനിക്ക് സംഭവിച്ച അബദ്ധം മനസ്സിലാക്കിയ ഗാംഗുലി അത് തിരുത്തി. തന്നോട് ക്ഷമിക്കണമെന്നും പ്രായമായതിനാലാണ് ഇങ്ങിനെ അബദ്ധം പറ്റിയതെന്നുമായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ഇതിന് ഹര്‍ഭജന്റെ മറുപടിയുമെത്തി. 'നിങ്ങളുടെ അനുഗ്രഹത്തിന് നന്ദി ദാദ, സനയോട് എന്റെ സ്നേഹം അറിയിക്കുക, എത്രയും പെട്ടെന്ന ദാദായെ കാണാനകുമെന്നാണ് പ്രതീക്ഷ'

Sourav Ganguly Harbhajan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: