Latest News

‘ആണായാൽ കരയല്ലേ.. പെണ്ണായാൽ കുനിയല്ലേ’, സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനം; വീഡിയോ

‘ദി ഹമ്പിൾ മ്യൂസിഷ്യൻ’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്

the humble muscian, karthik kishan, viral song, aanayal karayalle, instagram post. instagram trending. ie malayalam,

‘ആണായാൽ കരയല്ലേ.. പെണ്ണായാൽ കുനിയല്ലേ. ആരുണ്ടാക്കി ജൻഡർ റോൾസ്,’ ഇന്നലെ മുതൽ സോഷ്യൽ മീഡിയ ഏറ്റുപാടുകയാണ് ഈ വരികൾ. വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും നിറഞ്ഞു നിൽക്കുകയാണ് ഈ ഗാനം.

കാർത്തിക് കൃഷ്ണൻ എന്ന ഗായകൻ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണിത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമായി സമൂഹം കൽപ്പിച്ചു വച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളെ വിമർശിച്ചു കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആണായാൽ അത് ചെയ്യാം, പെണ്ണായാൽ അത് പാടില്ല തുടങ്ങിയ നിയമങ്ങൾ ഉണ്ടാക്കിയത് ആരാണ് എന്നാണ് ഗാനത്തിലൂടെ ചോദിക്കുന്നത്.

‘ദി ഹമ്പിൾ മ്യൂസിഷ്യൻ’ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കാർത്തിക് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ ഇൻസ്റ്റാഗ്രാമിൽ മാത്രം ഇതിനോടകം 2.5 മില്യൺ പേരാണ് കണ്ടത്. 1.60 ലക്ഷത്തിലധികം ലൈക്കുകളും അമ്പതിനായിരത്തിലധികം ഷെയറുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

Also Read: ഇംഗ്ലീഷിൽ ഭിക്ഷ യാചിക്കുന്ന ഇന്ത്യൻ പെൺകുട്ടി, സ്‌കൂളിൽ അയക്കാമെന്ന് അനുപം ഖേർ; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Song about gender roles trending in social media viral post

Next Story
അടുക്കള ഇന്ത്യയിൽ, കിടപ്പുമുറി മ്യാൻമറിൽ; ഒരു വീട്, രണ്ടു രാജ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com