ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് വയോധികയായ അമ്മയെ തല്ലിച്ചതച്ച സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍. സുബോധ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ അമ്മ ശാരദയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്.
ഇന്നലെ (ചൊവ്വാഴ്ച) രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയതിന് ശേഷമാണ് ശാരദയെ സുബോധ് മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സുബോധിന്റെ സഹോദരന്‍ സുകുവാണ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ശാരദയുടെ മാലയും വളയും ഊരിയെടുക്കാന്‍ സുബോധ് ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ചതോടെയാണ് മര്‍ദിച്ചതെന്നുമാണ് വിവരം. 70 കാരിയായ ശാരദയും രോഗിയായ ഭര്‍ത്താവും സുകുവുമാണ് വീട്ടിലുള്ളത്. പലപ്പോഴും സുബോധ് ശാരദയെ മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
Also Read: സില്‍വര്‍ലൈന്‍ പദ്ധതി: തുറന്ന ചര്‍ച്ച വേണ്ടത് എന്തുകൊണ്ട്?