Latest News

കുലമഹിമയും കുലീനതയുമുണ്ട്, ഇതുമതിയോ ചേട്ടന്മാരെ? വിമർശകർക്ക് മറുപടിയുമായി കുലസ്ത്രീ വെര്‍ഷന്‍

“ഡാൻസ് പാർട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തിൽപ്പെട്ടവർ മാത്രം ജാതകസഹിതം അപേക്ഷിക്കുക,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സെൻസേഷൻ. 30 സെക്കൻഡ് നൃത്തത്തിലൂടെ വൈറലായി മാറിയ ഇരുവർക്കും എതിരെ വിദ്വേഷ പ്രചരണം ഉണ്ടായ സാഹചര്യത്തിൽ ഇരുവർക്കും പിന്തുണയേറുകയാണ്. ജാനകിക്കും നവീനും പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ഒരു റാസ്‌പുടിൻ ഡാൻസ് ചലഞ്ച് തന്നെ നടന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, ജാനകിക്കും നവീനും പിന്തുണയുമായി ദയ ബാബുരാജ് എന്ന പെൺകുട്ടി പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. കേരളതനിമയുള്ള വേഷത്തിലെത്തിയാണ് ദയയുടെ റാസ്‌പുടിൻ വെർഷൻ. “ഡാൻസ് പാർട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തിൽപ്പെട്ടവർ (സവർണ്ണ `കുലൻ´സ്) മാത്രം ജാതകസഹിതം അപേക്ഷിക്കുക,” എന്നാണ് വീഡിയോ പങ്കുവച്ച് ദയ കുറിക്കുന്നത്.

‘‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തുള്ള ജാനകിയുടെയും നവീനിന്റെയും നൃത്തം വൈറലായതിനു പിന്നാലെയാണ് ഇവർക്കെതിരെ ലവ് ജിഹാദ് ആരോപണവുമായി കൃഷ്ണരാജ് എന്ന അഭിഭാഷകൻ രംഗത്തെത്തിയത്.

“ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,” എന്നായിരുന്നു കൃഷ്ണണ രാജിന്റെ പോസ്റ്റ്.

കലയിൽ പോലും മതവും മതവിദ്വേഷവും തിരയുന്ന അഭിഷാകന്റെ കമന്റിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതോടെ വാദങ്ങളും പ്രതിവാദങ്ങളുമായി സോഷ്യൽ മീഡിയ ചർച്ചകൾ ചൂടുപിടിച്ചു.​ “അവരുടെ നൃത്തച്ചുവടുകളിലും മതം ചികഞ്ഞവരുടെ വർഗീയ രോഗത്തിന് മെഡിക്കൽ സയൻസിൽ മരുന്നില്ല,” എന്ന പ്രതികരണവുമായി തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരും രംഗത്തെത്തിയിരുന്നു.

Read More: എന്തൊരു ചേലാണ്; സോഷ്യൽ മീഡിയ ഏറ്റെടുത്ത മെഡിക്കൽ വിദ്യാർഥികളുടെ ഡാൻസ്, വീഡിയോ


മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Solidarity with janaki and naveen rasputin dance viral video

Next Story
വിദ്വേഷ പ്രചാരകർക്കെതിരെ ഉറച്ച ചുവടുമായി വീണ്ടും ജാനകിയും നവീനും
The moderation of comments is automated and not cleared manually by malayalam.indianexpress.com