പ്രേക്ഷകരുടെ പ്രിയ താരം ആലിയ ഭട്ടുമായി അഭിനയിക്കാൻ പോവുന്നതിന്റെ ത്രില്ലിലാണ് രൺവീർ സിങ്. തന്റെ എല്ലാ ചിത്രങ്ങൾക്കും വ്യത്യസ്തമായ രീതിയിൽ പ്രമോഷൻ നൽകുന്ന രൺവീർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ആലിയയുമൊത്ത് അഭിനയിക്കാൻ പോവുന്നതിനെ ഉറ്റു നോക്കുകയാണെന്ന് പറഞ്ഞ് താരം ഇൻസ്റ്റഗ്രാമിൽ വിഡിയോ ഇട്ടു.

“താൻ ആരാധിക്കുന്ന താരങ്ങളിൽ ഒരാളാണ് ആലിയ. കപൂർ ആന്റ് സൺസ് മുതൽ ഉട്താ പഞ്ചാബ് വരെയുള്ള ചിത്രങ്ങളും ഡിയർ സിന്തഗിയുമെല്ലാം തന്റെ ഫേവറേറ്റാണ്” രൺവീർ പറയുന്നു. എല്ലാവരും ആലിയയെ ഇഷ്‌ടപ്പെടുന്നു. അവരോടെത്ത് അഭിനയിക്കാൻ ഉറ്റു നോക്കുകയാണെന്നും രൺവീർ പറയുന്നു.  നർമ്മം കലർത്തിയാണ് രൺവീർ ഇക്കാര്യങ്ങളെല്ലാം അവതരിപ്പിക്കുന്നത്.

Everybody loves @aliaabhatt ! Looking faarward !

A video posted by Ranveer Singh (@ranveersingh) on

ഇത് കണ്ട ആലിയയും വെറുതെ ഇരുന്നില്ല. രൺവീറിനേക്കാൾ രണ്ടിരട്ടിയിലാണ് താൻ ഈ ചിത്രം ഉറ്റുനോക്കുന്നതെന്ന് ആലിയ തന്റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.

രൺവീർ സിങ്ങും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സോയ അക്‌തർ സംവിധാനം ചെയ്യുന്ന ഗള്ളി ബോയ്. 2017 ലാണ് ചിത്രം തിയേറ്ററിലെത്തുക. ആരാധകരും ഏറെ പ്രതീക്ഷയോടെ ചിത്രത്തെ ഉറ്റു നോക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook