Latest News

പൂമരം പാട്ട് പാടി ഒരു മഞ്ഞ കുപ്പായക്കാരി അമ്മൂമ്മ

പൂമരത്തിലെ നായകൻ കാളിദാസ് തന്നെയാണ് ഈ പാട്ട് പാടുന്ന വീഡിയോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മഞ്ഞ ഡ്രസ്സും ഒരു കറുത്ത ഗ്ളാസും വെച്ചാണ് അമ്മൂമ്മ പാടുന്നത്.

Grandma , Pommaram song

സോഷ്യൽ മീഡിയയിലെ പുതിയ താരം ഒരു അമ്മൂമ്മയാണ്. “ഞാനും ഞാനുമെന്റാളും” എന്ന സൂപ്പർഹിറ്റ് പാട്ട് പാടുന്ന ഒരു മഞ്ഞ കുപ്പായക്കാരി അമ്മൂമ്മ. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം സിനിമയിലെ ഈ ഗാനം. പൂമരത്തിലെ നായകൻ കാളിദാസ് തന്നെയാണ് ഈ പാട്ട് പാടുന്ന വീഡിയോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മഞ്ഞ ഡ്രസ്സും ഒരു കറുത്ത ഗ്ളാസും വെച്ചാണ് അമ്മൂമ്മ പാടുന്നത്.

കൊച്ചുകുട്ടികൾ മുതൽ വയസ്സായവർ വരെ ഏറ്റെടുത്തിരിക്കുകയാണ് ഈ പൂമരം പാട്ട്. കലോത്സവ വേദികളിലും വീട്ടിലും തുടങ്ങി ആളു കൂടുന്നിടങ്ങളിലെല്ലാം ഏവരും പാടുന്നത് ഈ പാട്ടാണ്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം വലിയ പണിക്കൻതുരുത്ത് സ്വദേശികളായ ദയാൽ സിംങും ആശാൻ ബാബുവുമാണ് ഈ പാട്ടിന്റെ വരികളെഴുതിയത്. ആശാൻ ബാബുവിൽ നിന്ന് കിട്ടിയ ഗാനത്തിന്റെ വരികൾ പിന്നീട് ദയാൽ മാറ്റിയെഴുതി അതിനെ പാട്ടിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു. മഹാരാജാസ് കോളേജിലെ സുധീഷ് സുധന് ഈ പാട്ട് കിട്ടുന്നത് ദയാൽ സിംങിൽ നിന്നാണ്. സുധീഷിൽ നിന്ന് മഹാരാജാസിലെ വിദ്യാർത്ഥികൾ ആ പാട്ട് ഏറ്റെടുക്കുകയായിരുന്നു.

ആ പാട്ട് എബ്രിഡ് ഷൈൻ തന്റെ സിനിമയായ പൂമരത്തിൽ ഉപയോഗിക്കുകയായിരുന്നു. ഞാനും ഞാനുമെന്റാളും പാട്ട് സംഗീതം നൽകി സിനിമയിൽ പാടിയിരിക്കുന്നത് ഫൈസൽ റാസിയാണ്. മലയാള സിനിമാ ലോകം ഏറെ പ്രതൂക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Social viral kalidass poomaram song by a grandma

Next Story
മാട്ടുർ; സംസ്കൃതം സംസാരിക്കുന്ന ഗ്രാമം
The moderation of comments is automated and not cleared manually by malayalam.indianexpress.com