തന്റെ കുഞ്ഞു രാജകുമാരൻ അബ്റാം ഒരാഗ്രഹം പറഞ്ഞാൽ ഷാരൂഖ് ഖാൻ എങ്ങനെ കേൾക്കാതിരിക്കും. മുംബൈയിലൂടെ ഒരു കാർ യാത്ര, അതായിരുന്നു കുഞ്ഞു അബ്റാം ഷാരൂഖിനോട് ആവശ്യപ്പെട്ടത്. പിന്നൊന്നും നോക്കിയില്ല, ഷാരൂഖ് ഒരു തുറന്ന കാറുമെടുത്ത് അബ്റാമിനൊപ്പം മുംബൈ നഗരം ചുറ്റാനിറങ്ങി.

സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലായിരിക്കുകയാണ് ബാന്ദ്രയിലെ കാർട്ടർ റോഡിലൂടെയുള്ള ഷാരൂഖിന്റെയും മകന്റെയും കാർ യാത്ര. റയീസ് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമിപ്പേൾ കുംടുംബവുമൊത്ത് സമയം ചെലവഴിക്കുന്ന തിരക്കിലാണ് കിങ് ഖാൻ.

പകൽ ഒരു തുറന്ന കാറിൽ ഷാരൂഖിനെ കണ്ടപ്പോൾ ആരാധകർ ചുറ്റും കൂടി. ഷാരൂഖിന്റെ പ്രശസ്തിയെ കുറിച്ചൊന്നും അറിയാതെ കുഞ്ഞു അബ്റാം എല്ലാം നോക്കി കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ചുറ്റും കൂടിയ ആരാധകർ ഈ യാത്ര മൊബൈലിൽ പകർത്തുന്നുമുണ്ടായിരുന്നു

നാല് വയസാണ് അബ്റാമിനിപ്പോൾ. മറ്റു താരങ്ങൾ മക്കളുമായി പൊതുവേദികളിലെത്തുന്നത് കുറവാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്‌തനാണ് ഷാരൂഖ്. ഇടയ്‌ക്കിടയ്‌ക്ക് കുഞ്ഞു അബ്റാമുമായി വേദികളിലെത്താറുണ്ട് കിങ് ഖാൻ. ഷാറൂഖിന്റെ വീടായ മന്നത്തൽ നടന്ന റയീസിന്റെ പ്രചരണത്തിൽ അബ്റാം പ്രത്യക്ഷപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ