scorecardresearch

കുഞ്ഞു സിവയോടൊപ്പം കളിച്ചും ചിരിച്ചും ധോണി; വിഡിയോ വൈറൽ

രണ്ട് വയസ്സുള്ള തന്റെ പൊന്നോമന സിവയുമൊത്തിളള വിഡിയോ ധോനി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് വയസ്സുള്ള തന്റെ പൊന്നോമന സിവയുമൊത്തിളള വിഡിയോ ധോനി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dhoni,Ziva

ഇന്ത്യൻ കണ്ട  മികച്ച ക്യാപ്റ്റനാണ് ധോണി. ഏത് സമ്മർദ ഘട്ടത്തിലും പതറാതെ നിന്ന് ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന നിരവധി വിജയങ്ങൾ നേടി തന്ന ക്രിക്കറ്റർ. 2007 ലെ പ്രഥമ ട്വിന്റി 20 ലോകകിരീടവും 2011 ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ നേടിയത് ധോണിയുടെ ക്യാപ്റ്റൻസിയാലാണ്.

Advertisment

എന്നാൽ ഇപ്പോൾ ധോണി വാർത്തകളിൽ നിറയുന്നത് ഇൻസ്റ്റഗ്രാമിലിട്ട പുതിയ വിഡിയോയിലൂടെയാണ്. രണ്ട് വയസ്സുള്ള തന്റെ പൊന്നോമന സിവയുമൊത്തിളള വിഡിയോ ധോണി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി ആറിനായിരുന്നു സിവയുടെ രണ്ടാം ജന്മദിനം.

ഒരു പുൽ മൈതാനത്ത് സിവയുമൊത്ത് കളിക്കുന്ന ധോണിയാണ് വിഡിയോയിലുളളത്. ഇതിന് മുൻപും പല തവണ ധോണി മകൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്.

,

നിരവധി ഷോട്ടുകളുതിർത്ത് എതിർ ബൗളർമാരെ നിഷ്‌പ്രഭരാക്കുന്ന ധോണിയെയാണ് ഇതു വരെ നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ മകളോടൊപ്പം കളിക്കുന്ന വിഡിയോ ധോണിയുടെ പുതിയൊരു മുഖമാണ് കാണിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഈ അച്ഛനും മകളും.

കുടുംബവുമൊത്തുളള ചിത്രങ്ങൾ ധോണി ഇടയ്ക്കിടയ്ക്ക് തന്റെ ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇംഗ്ളിണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം കുടുംബവുമായി സമമയം ചെലവിടുന്ന തിരക്കിലാണ് ധോണി. ഏപ്രിലിൽ നടക്കുന്ന ഐപിഎൽ മത്സരത്തിലാണ് ധോണിയെ ഇനി ക്രിക്കറ്റ് മൈതാനത്ത് കാണാനാവുക. എന്നാൽ ഇന്ത്യയ്‌ക്ക് വേണ്ടി ധോണിയിറങ്ങുന്നത് ജൂണിൽ ഇംഗ്ളണ്ടിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലായിരിക്കും. ചുരുക്കി പറഞ്ഞാൽ കുടുംബവുമൊത്തുള്ള രസകരമായ ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കാം.

Advertisment
Ms Dhoni Instagram Sports Social Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: