scorecardresearch

ഇതെന്റെ വാട്സ്ആപ്പല്ല..എന്റെ വാട്സ്ആപ്പ് ഇങ്ങനെയല്ല.. ട്രോളുകൾ നിറയുന്നു

നാടോടിക്കാറ്റ്, അമരം, ദേവാസുരം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിലെ സീനുകളും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

നാടോടിക്കാറ്റ്, അമരം, ദേവാസുരം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിലെ സീനുകളും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇതെന്റെ വാട്സ്ആപ്പല്ല..എന്റെ വാട്സ്ആപ്പ് ഇങ്ങനെയല്ല.. ട്രോളുകൾ നിറയുന്നു

പുതിയ സ്റ്റാറ്റസ് ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയതിനുപിന്നാലെ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ജഗതിയും സലിംകുമാറും കൊച്ചിൻ ഹനീഫയുമൊക്കെ തന്നെയാണ് ട്രോളുകളിലെ താരങ്ങൾ. മേലേപ്പറന്പിൽ ആൺവീട് എന്ന ചിത്രത്തിലെ ജഗതിയുടെ ഡയലോഗാണ് ട്രോളുകളിൽ ഏറ്റവും ചിരിപ്പിക്കുന്നത്. ഞാനല്ല എന്റെ ഗർഭം ഇങ്ങനെയല്ല എന്നു ജഗതി അമ്മയായി വേഷമിട്ട മീനയോട് പറയുന്ന ഡയലോഗിനെ ഇതെന്റെ വാട്സ്ആപ്പല്ല..എന്റെ വാട്സ്ആപ്പ് ഇങ്ങനെയല്ല എന്ന ഡയോലഗാക്കി മാറ്റിയാണ് ട്രോളെത്തിയത്.

Advertisment

publive-image

നാടോടിക്കാറ്റ്, അമരം, ദേവാസുരം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിലെ സീനുകളും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ സ്റ്റാർ മോഹൻലാലും സുരേഷ് ഗോപിയും ട്രോളുകളിലുണ്ട്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പുറത്തുവരുന്നതിനുപിന്നാലെയാണ് ട്രോളുകളുടെ പ്രളയവും തുടങ്ങിയത്. എന്തു വിഷയവും ട്രോളുകളാക്കി മാറ്റുന്ന വിരുതൻമാർ വാട്സ്ആപ്പിനെയും സുക്കർ ബർഗിനെയും വെറുതെ വിട്ടിട്ടില്ലെന്നാണ് ഓരോ ട്രോളുകളും കാണിക്കുന്നത്.

Read More: കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി

publive-image

ഇന്നു മുതലാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയത്. ചിത്രങ്ങളും വീഡിയോകളുമിട്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഉപയോക്താക്കളുടെ കയ്യിൽ നന്പറുള്ളവരുടെയും സ്റ്റാറ്റസിൽ വരുന്ന മാറ്റങ്ങളും പുതിയ ഫീച്ചറിലൂടെ കാണാൻ സാധിക്കും. ഐഒഎസ്, ആൻഡ്രോയിഡ്, വിൻഡോസ് ഫോണുകളിലാണ് പുതിയ ഫീച്ചർ ലഭിക്കുക.

publive-image

publive-image

publive-image

publive-image

Trolls Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: