ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേരാണ് അറസ്റ്റിലായിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പില്‍ പോലും അറസ്റ്റിലായവരുണ്ട്. ജയിലിലായ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള പണം ശേഖരിക്കാന്‍ വിശ്വാസികളുടെ സഭാവന തേടി ഇറങ്ങിയിരിക്കുകയാണ് കര്‍മ്മ സമിതി നേതാവ് കെപി ശശികല.

വിവിധ കേസുകളിലായി 10000 ല്‍ പരം പേര്‍ ശിക്ഷിക്കപ്പെടുകയാണെന്നും ഇവരെ രക്ഷിക്കണമെന്നും ഇതിനായി എല്ലാവരും നൂറ് രൂപ വീതം കര്‍മ്മ സമിതിയുടെ അക്കൗണ്ടിലേക്ക് സംഭവാനയായി നല്‍കണമെന്നുമാണ് ശശികല ആവശ്യപ്പെടുന്നത്. അയ്യപ്പനുള്ള വഴിപാടായി ഇതിനെ കാണണമെന്നും അവര്‍ പറയുന്നു.

‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് പിരിവ്. എന്നാല്‍ ശശികലയുടെ അഭ്യര്‍ത്ഥനയെ സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത് നേരേ വിപരീതമായിട്ടാണ്. ആര്‍ക്കും മനസിലാക്കാത്ത പേരില്‍ പിരിവിന് ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ശശികലയേയും കര്‍മ്മ സമിതിയേയും ട്രോളുകയാണ് ഇപ്പോള്‍.

നാട്ടില്‍ കലാപം അഴിച്ചുവിട്ട അക്രമകാരികളെ ജാമ്യത്തിലിറക്കാന്‍ ഒരു നൂറ് രൂപ ഷെയര്‍ ഇടാമോന്ന് സംസ്‌കൃതത്തില്‍ ചോദിക്കുന്നതാ ആരും വീണു പോകരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. ശതമില്ലെങ്കില്‍ വേണ്ട ഒരു ദശമെങ്കിലും യാമി എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇങ്ങനയെങ്കില്‍ നാളെ സുഹൃത്തിനോട് കടം ചോദിക്കുമ്പോഴും ശതം സമര്‍പ്പയാമി എന്ന് പറയാലോ എന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്.

ചില ട്രോളുകള്‍ കാണാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ