സോഷ്യൽ മീഡിയയിലൂടെ ദിവസവും ഒട്ടനവധി വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. റീൽസ് വന്നതോടെ മുപ്പതു സെക്കൻറ് വീഡിയോയ്ക്കായി ഇപ്പോൾ ട്രെൻഡ് ലിസ്റ്റിലിടം. പ്രായഭേദമില്ലാതെ എല്ലാവരും റീലുകളിലും ഷോർട്സുകളിലും നിറയുകയാണ്. ഒരു കൊച്ചു മിടുക്കിയുടെ ഇൻസ്റ്റഗ്രാം റീലാണ് ഇപ്പോൾ വൈറലാകുന്നത്. ചലച്ചിത്ര താരം സുരഭി ലക്ഷ്മിയും ഈ വൈറൽ വീഡിയോയ്ക്കു താഴെ കമൻറു ചെയ്തിട്ടുണ്ട്.
അച്ഛനു ജ്യൂസുമായി വരുന്നു കൊച്ചുമുടിക്കിയെ വീഡിയോയിൽ കാണാം. ജ്യൂസിൽ പഞ്ചസാരയിട്ടിട്ടില്ലെന്ന് കുട്ടി പറയുമ്പോൾ അതെന്താണെന്നുളള അച്ഛൻെറ ചോദ്യത്തിനുളള ഈ മിടുക്കിയുടെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. പഞ്ചസാര കഴിച്ചാൽ ഡയബെറ്റിസ് വരുമെന്നും, ഡയബെറ്റിസ് എന്നത് വലിയ ഒരു അസുഖമാണെന്നും കുട്ടി പറയുന്നുണ്ട്. അതുകൊണ്ട് ഇത്തിരി പഞ്ചസാര മാത്രമെ ഉപയോഗിക്കാൻ പാടുളളൂ എന്നാണ് ഈ കൊച്ചുമിടുക്കി പറയുന്നത്.
കുട്ടിയുടെ അക്ഷരസ്പുടതയെ അഭിനന്ദിച്ചു കൊണ്ടുളള അനവധി കമൻ്റുകൾ പോസ്റ്റിനു താഴെയുണ്ട്. മാൻവി മനു എന്നു പേരുളള ഈ കൊച്ചുമിടുക്കിയുടെ വീഡിയോകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്.