Latest News

അന്നേ ക്യാമറ ഒരു വീക്ക്‌നെസ്സാണ്; ഈ സോഷ്യൽ മീഡിയ താരത്തെ മനസ്സിലായോ?

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ് ഈ ചെറുപ്പക്കാരൻ

Karthik Shankar, Karthik Shankar childhood photo, Karthik Shankar videos, Karthik Shankar photos, Karthik Shankar telugu cinema, Karthik Shankar family

സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതമായ മുഖമാണ് കാർത്തിക് ശങ്കർ. ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയുമാണ് കാർത്തിക് ശ്രദ്ധ നേടിയത്. അടുത്തിടെ സിനിമാസംവിധാനരംഗത്തേക്കും ഈ ചെറുപ്പക്കാരൻ രംഗപ്രവേശം ചെയ്തിരുന്നു. തെലുങ്ക് ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കാർത്തിക് അരങ്ങേറ്റം കുറിക്കുന്നത്.

കാർത്തികിന്റെ കുട്ടിക്കാലത്തുനിന്നുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാർത്തിക് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരമാണ് കാർത്തികിന്റെ ചിത്രത്തിലെ നായകൻ. നായിക സഞ്ജന ആനന്ദ്. തെലുങ്ക് ചലച്ചിത്രമേഖലയിലെ പ്രശസ്ത സംവിധായകനായ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മ സംഗീതസംവിധാനം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ പൂജ ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. .

“കേരളത്തിൽ നിന്നും ഇവിടെ വന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാൾ ഞാനായിരിക്കും. കോടി രാമകൃഷ്ണ സാറിനാൽ പരിചയപ്പെടുത്തപ്പെടുന്നു എന്നതിൽ സന്തോഷം,” കാർത്തിക് പറയുന്നു.

Read more: ജോർജ് കുട്ടിച്ചേട്ടാ ഞങ്ങൾ പോകുന്നുവെന്ന് കാർത്തിക്; ‘ദൃശ്യം’ മൂന്നിന് കഥ റെഡിയെന്ന് ആരാധകർ

കാർത്തിക് മാത്രമല്ല, കാർത്തികിന്റെ അമ്മയും അച്ഛനും വലിയച്ഛനുമൊക്കെ ഇന്ന് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ്. കോവിഡിന്റെ ആദ്യതരംഗത്തിലെ ലോക്ക്ഡൗൺ കാലത്ത് മലയാളികളെ കുടുകുടാചിരിപ്പിച്ച വെബ് സീരിസുകളിൽ ഒന്ന് കാർത്തികിന്റേതായിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Social media star childhood video throwback

Next Story
പോകാനുള്ള സമയമായി; നൊമ്പരമായി അൻസി കബീറിന്റെ അവസാന വീഡിയോansi kabeer, former miss kerala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com