പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രം കുറിച്ച വാർത്താ സമ്മേളനത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും. പ്രധാനമന്ത്രിയായതിന് ശേഷം മോദി ആദ്യമായാണ് പത്ര സമ്മേളനം അനുവദിക്കുന്നത്. എന്നാൽ വാർത്ത സമ്മേളനത്തിലുടനീളം ബിജെപി അധ്യക്ഷന്റെ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു മോദി. ഒരിക്കൽ മാത്രം സംസാരിച്ച മോദി അതേസമയം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

അഞ്ച് വര്‍ഷം ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി അറിയിക്കാനാണ് എത്തിയതെന്ന് മോദി മാധ്യമങ്ങളോട് പറയുകയുണ്ടായി. മോദി ഭരണം വീണ്ടും അധികാരത്തിൽ എത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

Read More: PM Modi’s Press Conference: മാധ്യമങ്ങളോട് നന്ദി പറയാനാണ് ഞാന്‍ എത്തിയത്: മോദിയുടെ 10 വാചകങ്ങള്‍

പ്രധാനമന്തി പത്രസമ്മേളനം നടത്താത്തതിനെ പ്രതിപക്ഷം കാലങ്ങളായി വിമര്‍ശിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദി മാധ്യമങ്ങളെ കാണുന്നത്. ആദ്യം എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചതിന് ശേഷമാണ് അമിത് ഷായും മോദിയും മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയത്. പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ ഉത്തരം പറയുമെന്നാണ് ഓരോ ചോദ്യത്തിനും മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ആദ്യ ചോദ്യം ചോദിച്ചയുടനെ മോദി അത് അമിത് ഷായ്ക്ക് പാസ് ചെയ്തു. ‘പാര്‍ട്ടിയുടെ അച്ചടക്കമുളള പ്രവര്‍ത്തകനാണ് ഞാന്‍, പാര്‍ട്ടി അദ്ധ്യക്ഷനാണ് എനിക്ക് എല്ലാം,’ എന്ന് പറഞ്ഞ് മോദി ആദ്യ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി.

പിന്നീട് അമിത് ഷായും മോദി ഉത്തരം പറയാത്തതിനെ കുറിച്ച് പരാമര്‍ശിച്ചു. ‘നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം പറയേണ്ടതിന്റെ ആവശ്യമില്ല,’ എന്നാണ് അമിത് ഷാ പറഞ്ഞത്.

Read More: മെയ് വഴക്കത്തോടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മോദി: എല്ലാ ഉത്തരവും പ്രധാനമന്ത്രി പറയില്ലെന്ന് അമിത്ഷാ 

മോദിയുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി മാറി. മലയാള സിനിമയായ ‘പുലിവാല്‍ കല്യാണ’ത്തിലെ മണവാളന്റേയും ധര്‍മ്മേന്ദ്രയുടേയും (സലീം കുമാറും കൊച്ചിന്‍ ഹനീഫയും ചെയ്ത കഥാപാത്രങ്ങള്‍) രംഗത്തില്‍ നിന്നെടുത്ത മെമെയാണ് പ്രധാനമായും മോദിയെ പരിഹസിക്കാന്‍ ഉപയോഗിക്കുന്നത്.

narendra modi, modi press conference, narendra modi first press conference, amit shah, bjp, narendra modi media conference, 2019 elections, elections, election results, lok sabha elections, indian express, PM Narendra Modi's press conference, പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം, troll malayalam, icu trolls, Social media troll, സോഷ്യല്‍മീ ഡിയ ട്രോളുകള്‍, Amit Shah press conference, അമിത് ഷാ വാര്‍ത്താ സമ്മേളനം, modi talks, മോദി സംസാരിക്കുന്നു, ie malayalam, ഐഇ മലയാളം

നിമിഷങ്ങള്‍ക്കകം ഫെയ്സ്ബുക്കിലും ട്വിറ്ററിലും ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. അമിത് ഷാ നടത്തിയ വാര്‍ത്താ സമ്മേളനം മോദി കാണാനെത്തിയതായിരുന്നു എന്നാണ് പലരും കുറിച്ചത്. ‘മന്‍ കി ബാത്തിനും’ പത്രസമ്മേളനത്തിനും ഇടയില്‍ ആശയക്കുഴപ്പം പറ്റിയപ്പോഴാണ് മോദി മിണ്ടാതിരുന്നതെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

ലോകത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പത്രസമ്മേളനത്തില്‍ നൂറോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഒന്നും മിണ്ടാതിരിക്കുന്നത് കാണുന്നതെന്നാണ് ഒരു ട്വീറ്റ്.

narendra modi, modi press conference, narendra modi first press conference, amit shah, bjp, narendra modi media conference, 2019 elections, elections, election results, lok sabha elections, indian express, PM Narendra Modi's press conference, പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം, troll malayalam, icu trolls, Social media troll, സോഷ്യല്‍മീ ഡിയ ട്രോളുകള്‍, Amit Shah press conference, അമിത് ഷാ വാര്‍ത്താ സമ്മേളനം, modi talks, മോദി സംസാരിക്കുന്നു, ie malayalam, ഐഇ മലയാളം

narendra modi, modi press conference, narendra modi first press conference, amit shah, bjp, narendra modi media conference, 2019 elections, elections, election results, lok sabha elections, indian express, PM Narendra Modi's press conference, പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം, troll malayalam, icu trolls, Social media troll, സോഷ്യല്‍മീ ഡിയ ട്രോളുകള്‍, Amit Shah press conference, അമിത് ഷാ വാര്‍ത്താ സമ്മേളനം, modi talks, മോദി സംസാരിക്കുന്നു, ie malayalam, ഐഇ മലയാളം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിയെ പരിഹസിച്ച് രംഗത്തെത്തി. രാജ്യത്തെ പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടത് ഉഗ്രൻ തീരുമാനമായിരുന്നെന്ന് പറഞ്ഞ രാഹുൽ, മോദിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലല്ലോ എന്നും ട്വിറ്ററിൽ കുറിച്ചു.

വാർത്താ സമ്മേളനം ഗംഭീരമായിരുന്നു എന്ന് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി, വാർത്താ സമ്മേളനത്തിൽ ഉടനീളം മോദി മൗനിയായി ഇരുന്ന് പകരം അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതിനെ പരിഹസിക്കുകയും ചെയ്തു. അടുത്ത തവണയെങ്കിലും അമിത് ഷാ അങ്ങേക്ക് അൽപം കൂടി ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള അവസരം നൽകട്ടെയെന്നും ആശംസിച്ചു.

Read More: വളരെ മികച്ചൊരു വാര്‍ത്താ സമ്മേളനം: മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook