അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഛത്തീസ്‍ഗഢില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിച്ചു. രാജസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 15 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഫോട്ടോ ഫിനിഷിങിലേക്ക് നീങ്ങുകയാണ്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി. ഒന്നര പതിറ്റാണ്ടായി ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്‍ഗഢില്‍ വന്‍ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്.

വിജയം കോണ്‍ഗ്രസ് ആഘോഷിക്കുമ്പോള്‍ ബിജെപിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. മോദിയേയും അമിത് ഷായേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേരെ പരിഹാസം ശക്തമായി. ‘പശു പാല്‍ മാത്രമെ തരൂവെന്നും വോട്ട് തരില്ല’ എന്നത് ശ്രദ്ധേയമായൊരു ട്രോള്‍ പോസ്റ്റാണ്. 2014ന് ശേഷം ബിജെപി ഉയര്‍ത്തിക്കാട്ടിയ വര്‍ഗീയ രാഷ്ട്രീയത്തെ ട്രോളിയുളള പോസ്റ്റാണിത്. ഈയടുത്ത് ശബരിമല വിഷയത്തില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച പിസി ജോര്‍ജ് എംഎല്‍എയെ പരിഹസിക്കുന്ന പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്ത് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ ബിജെപിക്ക് ട്രോളുകളുടെ പെരുമഴയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍. രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎം വിജയിച്ചതും ആഘോഷിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ ബിജെപിക്ക് ഉളളതിനേക്കാള്‍ എംഎല്‍എമാരെയാണ് സിപിഎമ്മിന് രാജസ്ഥാനില്‍ കിട്ടിയതെന്നത് ശ്രദ്ധേയമാണ്.


Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook