“ആകാശത്ത് കണ്ടത് വാൽ നക്ഷത്രമാണോ, അതോ മറ്റെന്തെങ്കിലുമോ,”എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള പലരും കുറച്ച് മണിക്കൂറുകളായി ഈ ചോദ്യം ചോദിക്കുന്നുണ്ടാവാം. ആകാശത്ത് കണ്ട അജ്ഞാത വസ്തു എന്തെന്നുള്ള ചർച്ച വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും സജീവമായി നടക്കുന്നുണ്ട്.
ഇന്ന് ഇങ്ങനെ ഒരു സാധനം ഈവെനിംഗ് ആരെങ്കിലും കണ്ടിരുന്നോ ???
Posted by Ente Kottayam Live on Monday, 1 February 2021
തിങ്കളാഴ്ച രാത്രിയാണ് ആകാശത്ത് വാൽ നക്ഷത്രം പോലെ ഒരു പ്രകാശം വേഗത്തിൽ കടന്നുപോവുന്നത് ദൃശ്യമായത്. കൊച്ചി നഗരത്തിലടക്കം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും, കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ഇത് ദൃശ്യമായി. ഉൽക്ക പോലുള്ള എന്തെങ്കിലും ആകാശ വസ്തുവാണോ ഇതെന്ന കാര്യം വ്യക്തമല്ല.
Read More: രൗദ്രഭാവത്തോടെ പായുന്ന പുള്ളിപ്പുലി; ഈ ചിത്രം വന്ന വഴി
രാത്രി ഏഴോടെയാണ് ചില പ്രദേശങ്ങളിൽ ഈ പ്രകാശം ദൃശ്യമായതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു. ആകാശത്ത് നീല വെളിച്ചം ആരെങ്കിലും കണ്ടിരുന്നോ എന്നും ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ പലരും ചോദിക്കുന്നുണ്ട്. തെക്ക്- വടക്ക് ദിശയിൽ ഈ പ്രകാശം സഞ്ചരിക്കുന്ന തരത്തിലാണ് കൊച്ചിയിൽ ദൃശ്യമായത്.
ഇത് ഉൽക്കയാവാനാണ് സാധ്യതയെന്നും എന്നാൽ നേരിട്ടു കണ്ടിട്ടില്ലാത്തതിനാൽ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും ഒരു കാലാവസ്ഥാ വിദഗ്‌ധൻ പറഞ്ഞു.
ആകാശത്ത് താഴ്ന്ന് സഞ്ചരിക്കുന്ന നിലയിലാണ് കൊച്ചി നഗരത്തിൽ ഈ പ്രകാശം ദൃശ്യമായത്. എന്നാൽ യഥാർത്ഥത്തിൽ വളരെ ഉയരത്തിലായിരിക്കാം കടന്നുപോയതെന്നും തെളിഞ്ഞ ആകാശമായതിനാൽ താഴെയാണെന്നു തോന്നിയതായിരിക്കാമെന്നും അദേഹം പറഞ്ഞു.
Read More: മുത്തുവായി രമേഷ് പിഷാരടി; മാമുക്കോയ കുട്ടൂസൻ, ലുട്ടാപ്പിയെ പിടികിട്ടിയോ ?