ന്യൂഡല്‍ഹി: നായകന്‍ എന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മയ്ക്കുള്ളത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര കൈവിട്ടെങ്കിലും. കിവീസ് പരമ്പരയുടെ പരാജയം മറക്കാനുള്ള ശ്രമത്തിലാണ് രോഹിത് ഇപ്പോള്‍. അതിന് രോഹിത്തിന് കൂട്ടുള്ളത് ഭാര്യ റിതിക മാത്രമല്ല, വീട്ടിലെ പുതിയ അതിഥിയായ മകള്‍ സമൈറയുമാണ്.

ഡിസംബറിലായിരുന്നു റിതിക സമൈറക്ക് ജന്മം നല്‍കിയത്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെയായിരുന്നു പ്രസവം. ഉടനെ രോഹിത് ഭാര്യക്ക് അരികിലെത്തിയെങ്കിലും പെട്ടെന്നു തന്നെ ടീമിന് അരികിലേക്ക് തിരിച്ചു പോകേണ്ടിയും വന്നും. ഇപ്പോള്‍ മടങ്ങിയെത്തിയ രോഹിത് മകള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വെെറലാവുകയാണ്.

ഇതാദ്യമായാണ് സമൈറയുടെ മുഖം ആരാധകര്‍ കാണുന്നത്. നേരത്തെ റിതിക കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുഖം കാണിച്ചിരുന്നില്ല. പുതിയ വീഡിയോയില്‍ അച്ഛന്റെ കൈ പിടിച്ച് കിടന്നു കളിക്കുന്ന മകളെ കാണാം. വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook