/indian-express-malayalam/media/media_files/uploads/2023/06/dhanya-rajesh.jpg)
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട, Photo: Helen of Sparta/ Instagram
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ ശ്രദ്ധ നേടിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട. ധന്യ രാജേഷ് എന്നാണ് ഈ പെൺകുട്ടിയുടെ യഥാർത്ഥ പേര്. സൈബർ ബുള്ളിയിങ്ങിന് എതിരെ വളരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ധന്യ ഏവർക്കും സുപരിചിതയായത്. ധന്യ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ഒരു രസകരമായ വീഡിയോ വൈറലാവുകയാണ്.
തന്റെ ഫൊട്ടൊ​ എടുത്ത് തമിഴ്നാട്ടിലെ ഒരു ട്യൂട്ടോറിയിൽ കോളേജ് ഉപയോഗിച്ചെന്ന് പറയുകയാണ് ധന്യ. പിയുസി കോമേഴ്സിന് 98 ശതമാനം മാർക്ക് നേടി ധന്യ ജയിച്ചെന്നാണ് ബാനറിൽ കാണുന്നത്. എന്നാൽ പേര് നൽകിയിരിക്കുന്നത് ചന്ദന എന്നാണ്. കോളേജിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാനായി വച്ച വ്യാജ ബാനറാണെന്നാണ് വ്യക്തമാകുന്നത്.
"ഞാൻ പോലും അറിയാതെ എനിക്ക് പിയുസി കോമേഴ്സിന് 98 ശതമാനം മാർക്ക് കിട്ടി. അതിന്റെ ബാനറെല്ലാം വച്ചിട്ടുണ്ട്. പിന്നെ എന്റെ പേരും മാറ്റി, ഇപ്പോ എന്റെ പേര് ചന്ദന എന്നാണ്. എനിക്ക് ഇത്രയും മാർക്ക് കിട്ടിയതു കൊണ്ട് എല്ലാവർക്കും ട്രീറ്റുണ്ട്," ധന്യ വീഡിയോയിൽ പറയുന്നതിങ്ങനെയാണ്.
ഒന്നും പഠിക്കാണ്ട് പിയുസി കൊമേഴ്സിൽ 98% ൽ പാസ്സായ ചന്ദനയ്ക്ക് അഭിനന്ദനങ്ങൾ, അതു നിന്റെ അപരയാണെങ്കിലോ…?, ഇതിപ്പോ ലാഭായല്ലോ , ഇൻസ്റ്റയൊക്കെ കളഞ്ഞിട്ടിരുന്ന് നല്ലോണം പഠിക്ക്….13 മാർത്ത് പോയ പോക്ക് തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയതിന്റെ പേരിൽ കേരളത്തിൽ പ്രശ്നങ്ങൾ കനക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ എന്നത് കൗതുകമുണർത്തുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us