കാലം മാറുകയാണ്, സ്കൂള്‍ വിട്ടു വന്നാല്‍ യൂണിഫോം പോലും മാറ്റാതെ ഗ്രൗണ്ടിലേക്കും പാടത്തേക്കും ഓടുന്ന ആള്ക്കുട്ടികള് മാത്രമല്ല പെണ്‍കുട്ടികളും ഇന്ന് ഒരുപാടാണ്. ക്രിക്കറ്റ് താരമാവുക എന്ന സ്വപ്നം പെണ്‍കുട്ടികള്‍ക്കും ഇന്ന് കാണാം. അതിനായി ചെറുപ്പം മുതല്ക്കു തന്നെ അധ്വാനിച്ചു തുടങ്ങാം. മാറുന്ന ലോകത്തിന്റേയും കാഴ്ചപ്പാടിന്റേയും ഏറ്റവും വലിയ ഉദാഹരണമാണ് ഒഡീഷയിൽനിന്നുളള കൊച്ചു മിടുക്കി.
There she is. The 4 year old wonder from Odisha's Balasore city. Look at those commitment in her eyes. pic.twitter.com/l4FudtKOln
— Female Cricket (@imfemalecricket) February 20, 2019
ഒഡീഷയിലെ ബലസോര്‍ ജില്ലയിലെ ഒരു നാല് വയസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സുധുര്‍ത്ഥി എന്നാണ് കൊച്ചു മിടുക്കിയുടെ പേര്. മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധികയായ സുധുര്ത്ഥിയുടെ ബാറ്റിങ് സ്കില്ലുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
This 4 year old girl will amaze you with her batting skills she lives in a small village in Odisha and aspires to play for Indian cricket team one day pic.twitter.com/F3xTphwzkc
— Female Cricket (@imfemalecricket) February 17, 2019
This 4 year old girl will amaze you with her batting skills she lives in a small village in Odisha and aspires to play for Indian cricket team one day pic.twitter.com/F3xTphwzkc
— Female Cricket (@imfemalecricket) February 17, 2019
Yet another video of this 4 year old girl from Odisha, nicknamed Mahi because she is a huge @msdhoni fan. #MsDhoni @CSKFansOfficial @ChennaiIPL pic.twitter.com/GnkoQvsyxC
— Female Cricket (@imfemalecricket) February 21, 2019
നാല് വയസേ ഉള്ളൂവെങ്കിലും ക്രിക്കറ്റിങ് ഷോട്ടുകളുടെ കാര്യത്തില്‍ മുതിര്‍ന്നവരെ പോലും സുധുര്‍ത്ഥി പിന്നിലാക്കും. തന്റെ വീടിന്റെ ടെറസില്‍ പ്രാക്ടീസ് ചെയ്യുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ട് താരം ഡാനിയേല വയറ്റ് അടക്കമുള്ള താരങ്ങള്‍ പോലും ഈ മിടുക്കിയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook