scorecardresearch
Latest News

മൈതാനത്ത് കാനറികളുടെ കണ്ണീർമഴ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായി രണ്ടാം ലോകകപ്പ് സെമിയിൽ പ്രവേശിച്ചത്

മൈതാനത്ത് കാനറികളുടെ കണ്ണീർമഴ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഖത്തർ ലോകകപ്പ് ഫുട്ബോൾ വേദി ഇത്തവണ വൻ അട്ടിമറികൾക്ക് സാക്ഷിയായി മാറിയിരുന്നു. ഏഷ്യൻ ടീമുകളുടെ മുന്നേറ്റമാണ് ലോകകപ്പിൽ ​ആദ്യ ഘട്ടങ്ങളിൽ കണ്ടത്. ജർമനി, സ്പെയിൻ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങൾ നേരത്തെ പുറത്തായിരുന്നു. ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ പുറത്തായതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

അർജന്റീന നെതർലൻഡിനോട് ജയിച്ച് സെമി ഫൈനലിൽ എത്തിയത് ബ്രസീൽ ആരാധകരുടെ സങ്കടം ഇരട്ടിയാക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള ട്രോളുകളാണ് എത്തുന്നത്. വൈറലായ ട്രോളുകൾ കാണാം.

ഒരു വീട്ടിൽ ചേട്ടൻ ബ്രസീൽ ഫാനും അനിയൻ അർജന്റീന ഫാനുമായ കുടുംബത്തിൽ നടക്കുന്നത് എന്ന രീതിയിലാണ് ഈ ടോൾ പ്രചരിക്കുന്നത്.

നീയൊക്കെ നശിച്ചു പോകുമെടാ… ക്രൊയേഷ്യയോട് ബ്രസീൽ തോറ്റ വിഷമത്തിൽ അടുത്തുള്ള ത്രിവേണി സൂപ്പർമാർക്കറ്റിൽ ബോംബിടുന്ന ഫാനിന്റെ ടോളും ശ്രദ്ധ നേടുന്നു. ചുവപ്പും വെള്ളയും കളങ്ങൾ നിറഞ്ഞതാണ് ക്രൊയേഷ്യയുടെ ജേഴ്സി. അതേ മാതൃകയാണ് ത്രിവേണിയുടെയും.

നീയിന്ന് കൂവി വിളിക്കാതെ മീൻ വിറ്റാൽ മതി… രാവിലെ വീട്ടിൽ മീൻക്കാരൻ കൂവിയത് തന്നെ കളിയാക്കാനാണ് എന്ന കരുതി ദേഷ്യപ്പെടുന്ന ബ്രസീൽ ഫാൻ. അനിയൻ അർജന്റീന : നെയ്മീൻ ഉണ്ടോ ചേട്ടാ എന്ന് ചോദിക്കുന്ന അർജൻറ്റീന ഫാനായ അനിയനെയും കമന്റിൽ കാണാം.

social media,troll,neymar,argentina
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ

പരാജയത്തിന് പിന്നാലെ ആരാധകരെയും പൊട്ടിക്കരയിപ്പിക്കുകയാണ് ബ്രസീല്‍ താരം നെയ്മര്‍. പരാജയം താങ്ങാനാവാതെ മൈതാനത്ത് പൊട്ടിക്കരയുന്ന നെയ്മറിനെയും ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന സഹതാരങ്ങളുമാണ് ക്രൊയേഷ്യയുമായുള്ള മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

അധിക സമയത്ത് ഗോളടിച്ച് ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും സെമി പ്രതീക്ഷ അവസാനിച്ചതിന്‍റെ ദുഃഖം ഉള്ളിലൊതുക്കാനാവാതെയായിരുന്നു താരത്തിന്‍റെ വിങ്ങിപ്പൊട്ടല്‍. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ പ്രവേശിച്ചത്.

ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ ജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ഗോൾ നേടി.

ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ഷൂട്ടൗട്ടിൽ ഗോൾ നേടിയെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ ലോകകപ്പിൽനിന്നു പുറത്തേക്ക്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Social media funny trolls regarding brazil loss to croatia in fifa worldcup