scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ഉലകനായകനെ വരവേറ്റ് സോഷ്യല്‍മീഡിയ: മന്ത്രിസഭയില്‍ ‘കമലവതാരങ്ങള്‍’

മധുരയിലെ ഒത്തക്കട മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ കമലഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു

മധുര: അഭിനയത്തിന്റെ അങ്കത്തട്ടിൽ പയറ്റിത്തെളിഞ്ഞ ഉലകനായകൻ കമലഹാസൻ തന്റെ ജീവിതത്തിലെ നിർണായക രാഷ്ട്രീയ യാത്രയ്ക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മനാടായ രാമേശ്വരത്ത് നിന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. മധുരയിലെ ഒത്തക്കട മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ കമലഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്.

പാർട്ടിയുടെ പതാകയും ഈ യോഗത്തിൽ തന്നെ പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാപകനുമായ അരവിന്ദ് കേജ്രിവാൾ യോഗത്തിനെത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്തു. കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചതിനെ മിണ്ടാതെ കേട്ടിരിക്കാന്‍ സോഷ്യല്‍മീഡിയയ്ക്കും കഴിഞ്ഞില്ല. സോഷ്യല്‍മീഡിയയിലെ ചില പ്രതികരണങ്ങള്‍ കാണാം.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Social humour twitter erupts with jokes as kamal haasan launches political party