ടെസ്റ്റ്- ഏകദിന ട്വന്റി 20 പരമ്പരകള്‍ നഷ്ടമായ ശ്രീലങ്കയെ ട്രോളിയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രകീര്‍ത്തിച്ചും ട്രോളന്മാര്‍. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ലങ്കയെ ട്രോളുന്ന പോസ്റ്റുകള്‍ നിറഞ്ഞു. യാതൊരു കരുണയും ഇല്ലാതെയാണ് രോഹിത് ലങ്കയോട് പെരുമാറിയതെന്നാണ് ലങ്കയോട് സഹാനുഭൂതി തോന്നിയ ട്രോളന്മാര്‍ കുറിച്ചത്. ആകെ തകര്‍ന്ന ലങ്കന്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്നും ട്രോളന്മാര്‍ ആവശ്യപ്പെട്ടു.

മൽസരത്തിൽ 89 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 17.2 ഓവറിൽ 170 റൺസിന് എല്ലാ ലങ്കൻ ബാറ്റ്സ്മാന്മാരും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 261 റൺസിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വച്ചത്. രോഹിത് ശർമ്മ 48 പന്തിൽ നിന്ന് നേടിയ 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ