ചിത്രത്തിൽ ഒളിച്ചിരിക്കുന്ന കൊലയാളിയെ കണ്ടെത്തൂ, മൂക്ക് മുട്ടിക്കൂ ജിറാഫിനെ കാണൂ, … തുടങ്ങി നിരവധി രസകരമായ കളികൾ നമ്മൾ ചിത്രമാസികകളിലും വാട്സ് ആപ്പ് ഗ്രൂപ്പിലും കാണാറുണ്ട്. എന്നാൽ നമ്മളിൽ എത്ര പേർ ഇതിൽ പറയുന്ന വസ്തുക്കളെ കൃത്യമായി കണ്ടെത്താറുണ്ട്. കാണാതെ കണ്ടു എന്ന് പറയുന്ന ടീമാണ് നമ്മൾ മിക്കവരും. നൂറിൽ പത്ത് പേർക്ക് മാത്രമേ ഇങ്ങനെ ഒളിഞ്ഞിരിക്കുന്നത് എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കാറുള്ളൂ. അത്തരം ചില ചിത്രങ്ങളിലൂടെ…
ഒരാളെ കൊല്ലാനായി തോക്ക് ചൂണ്ടി നിൽക്കുന്ന കൊലയാളിയുടെ ചിത്രമാണ് മുകളിലുള്ളത്. എന്നാൽ ആർക്കെതിരെയാണ് തോക്ക് ചൂണ്ടിയിരിക്കുന്നതെന്ന് ചിത്രത്തിൽ വ്യക്തമല്ല. ഒറ്റ നോട്ടത്തിൽ അത് കണ്ടെത്തുക എളുപ്പമല്ല. വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ ഇത് കണ്ടെത്താൻ സാധിക്കൂ. ഇതുവരെ കൊല്ലപ്പെടാൻ പോവുന്ന ആളെ കണ്ടെത്താനായില്ലേ? താഴെ കാണുന്ന ചിത്രത്തിലേക്ക് നോക്കൂ.
ഒളിഞ്ഞിരിക്കുന്ന കുറുക്കനെ കണ്ടെത്തൂ…
താഴെ കാണുന്ന ചിത്രത്തിൽ ഒരു കുറുക്കൻ ഒളിച്ചിരിപ്പുണ്ട്. ഏത്ര പേർക്ക് ഒറ്റ നോട്ടത്തിൽ അതിനെ കണ്ടെത്താനാകും. മരത്തിന് ചുവട്ടിലുള്ള താറാവുകൾ ഭയപ്പെട്ടിരിക്കുന്നതും അത് മൂലമാണ്.
ഇത് വരെ കണ്ടില്ലേ, ഇല്ലെങ്കിൽ താഴെയുള്ള ചിത്രത്തിലേക്ക് നോക്കൂ.
പാണ്ടയെ കണ്ടെത്താമോ
കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു കൂട്ടം മരുന്നുകളാണ് താഴെയുള്ള ചിത്രത്തിലുള്ളത്. എന്നാൽ അതിലൊരു പാണ്ട ഒളിച്ചിരിപ്പുണ്ട്. അതിനെ എത്ര പേർക്ക് കണ്ടെത്താനാകും.
കണ്ടെത്തില്ലെങ്കിൽ താഴെയുള്ള ചിത്രം നോക്കൂ.
(ചിത്രങ്ങൾക്ക് കടപ്പാട് : Playbuzz)