ഒരു റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് പുതിിയ ചരിത്രം എഴുതിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം. പിഎസ്എൽവി-സി 3 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇന്ത്യൻ ജനതയ്ക്ക് അഭിമാനിക്കാവുന്ന നിമിഷമായിരുന്നു ഈ വിക്ഷേപണം.

ഐഎസ്ആർഒയുടെ ഈ ചരിത്ര നേട്ടത്തെ പ്രശംസിച്ച് പല മേഖലയിലുളളവർ സമൂൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ പ്രശംസിച്ചിട്ട പോസ്റ്റിൽ പൊല്ലാപ്പ് പിടിച്ചിരിക്കുന്നത് അമിതാഭ് ബച്ചനാണ്.

ഐഎസ്ആർഒയെ പ്രശംസിച്ചിട്ട പോസ്റ്റിലെ ഒരു തെറ്റും അതിന്റെ കൂടെ ഇട്ട ഫോട്ടോയുമാണ് ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്. 104 സാറ്റലൈറ്റുകൾക്ക് പകരം 103 എന്നാണ് ബച്ചൻ ട്യീറ്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസം നമ്മൾ ചന്ദ്രനിലും എത്തുമെന്ന പറഞ്ഞുളള ട്വീറ്റിന്റെ കൂടെ അഭിഷേക് ബച്ചനോടൊപ്പം ഡാൻസ് ചെയ്യുന്ന ഒരു ചിത്രമാണ് ഷെയർ ചെയ്തത്.

ആരാധ്യയുടെ കൈയ്യിൽ നിന്ന് ഇനിയെങ്കിലും ഫോൺ വാങ്ങിവെക്കുവെന്നാണ് താഴെ വന്ന ഒരു കമന്റ്.
Amithab Bachan

Amithab bachan

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook