scorecardresearch

ഫോട്ടോയെടുക്കാൻ അടുത്തെത്തി; വിനോദസഞ്ചാരിയെ ക്രൂരമായി ആക്രമിച്ച് ഹിമപ്പുലി; വീഡിയോ

സ്‌കിയിംഗ് കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കുനേരെയാണ് ആക്രമണമുണ്ടായത്

സ്‌കിയിംഗ് കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കുനേരെയാണ് ആക്രമണമുണ്ടായത്

author-image
Trends Desk
New Update
Snow leopard

പരിക്കേറ്റ യുവതി മഞ്ഞിൽ അനക്കമില്ലാതെ കിടക്കുന്നതും പുലി തൊട്ടടുത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം

ഫോട്ടോയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരിയ്ക്കു നേരെ ഹിമപ്പുലിയുടെ ക്രൂരമായ ആക്രമണം. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ കൊക്‌ടോകായ് ടൗണിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Advertisment

സ്‌കിയിംഗ് കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കുനേരെയാണ് ആക്രമണമുണ്ടായത്. യാത്രാമധ്യേ റോഡരികിൽ ഹിമപ്പുലിയെ കണ്ടതോടെ ഇവർ വാഹനം നിർത്തുകയും ഫോട്ടോയെടുക്കാനായി മൃഗത്തിന്റെ അടുത്തേക്ക് പോവുകയുമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പുലി യുവതിയുടെ മേൽ ചാടിവീണ് ആക്രമിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, യുവതി മഞ്ഞിൽ അനക്കമില്ലാതെ കിടക്കുന്നതും പുലി തൊട്ടടുത്ത് ഇരിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന മറ്റു സഞ്ചാരികളും സ്കീ ഇൻസ്ട്രക്ടറും ചേർന്ന് പുലിയെ തുരത്തിയാണ് യുവതിയെ രക്ഷപെടുത്തിയത്.

Also Read: 'ഒരു പുതിയ വെട്ടം', തീപ്പെട്ടിക്കൊള്ളിയോട് അന്നു പറഞ്ഞ കൊച്ചു സ്വപ്നം സഫലം; വീഡിയോ

യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് അധികൃതർ വിനോദസഞ്ചാരികൾക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ കാണുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നും അധികൃതർ നിർദേശം പുറപ്പെടുവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Also Read: ഇനിയൊരു 'മൂന്നാംപക്കം' വേണ്ട; കടൽ കവർന്ന പാച്ചു ഒടുവിൽ മുത്തച്ഛന് അരികിലേക്ക്; കണ്ണ് നനയിച്ച് വീഡിയോ

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ കണക്ക് പ്രകാരം, ലോകത്ത് ആകെ 4,000 മുതൽ 6,500 വരെ ഹിമപ്പുലികൾ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. ഇതിൽ 60 ശതമാനവും ചൈനയിലാണ് കാണപ്പെടുന്നത്. മലനിരകളുടെ രാജാവായി കണക്കാക്കപ്പെടുന്ന ഹിമപ്പുലികൾ, നീല ആടുകൾ, അർഗാലി കാട്ടാടുകൾ, ഐബെക്സ്, മാർമോട്ട്, പിക്ക, മുയലുകൾ തുടങ്ങിയ മൃഗങ്ങളെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്.

Read More: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ

Viral Video Leopard

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: