ഏറ്റവും കൂടുതൽ ക്ഷമയും മനക്കരുത്തും ഉളളവരാണ് സൈനികർ എന്ന് നമുക്ക് അറിയാം. ഇത് തെളിയിക്കുന്നൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഏപ്രിൽ 12 ന് അലബാമ നാഷണൽ ഗാർഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രം പുറത്തുവന്നത്.

വിഷമുള്ളൊരു പാമ്പ് തന്റെ തോക്കിന് മുകളിലുടെ ഇഴഞ്ഞ് നീങ്ങിയപ്പോൾ, ഒട്ടും പരിഭ്രാന്തനാകാതെ ക്ഷമയോടെ നില്‍ക്കുന്ന സൈനികന്റെ ചിത്രമാണ് പ്രചരിച്ചത്. ശത്രു സൈന്യത്തിലെ പട്ടാളക്കാരെ നേരിടാന്‍ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ സ്നൈപ്പറാണ് തന്റെ തോക്കിന്‍കുഴലിന് മുകളിലൂടെ പാമ്പ് ഇഴയുമ്പോള്‍ ക്ഷമയോടെ കാത്തിരുന്നത്.

“പരിശീലന സമയത്ത് എന്റെ തോക്കിന് മുകളിലൂടെ ഒരു കറുത്ത ഇനത്തിലുളള പാമ്പ് ഇഴഞ്ഞ് പോയിരുന്നു എന്നാൽ ഒട്ടും പരിഭ്രാന്തനാകാതെ ക്ഷമയോടെ അത് പോകുന്നത് നോക്കി കിടന്നു”, ജൂനിയർ യുഎസ് ആർമി നാഷണൽ ഗാർഡ് സൈനികൻ പിഎഫ്സി വില്യം സ്നൈഡർ പറഞ്ഞു. സൈനികന് ഏറ്റവും പ്രധാനമായ് വേണ്ടത് ക്ഷമയാണ് ശത്രുക്കൾക്കും, വന്യജീവികൾക്കും മുമ്പിൽ മണിക്കുറോളം അദൃശ്യരായി നിലകൊള്ളാൻ സൈനീകൻ പഠിച്ചിരിക്കണം എന്നും അദ്ദേഹം കുട്ടിച്ചേർത്തു. ചിത്രം എന്തായാലും സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ