12 അടി നീളമുള്ള മൂര്‍ഖന്‍ പാമ്പിന്റെ മുന്നില്‍പ്പെട്ടാല്‍ എന്തായിരിക്കും നിങ്ങളും പ്രതികരണം. പത്തി വിരിച്ചാണ് നില്‍പ്പെങ്കില്‍ കാണുന്ന ആരും പേടിച്ച് വിറയ്ക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ നിക്ക് ബിഷപ്പെന്ന യുവാവിന് പാമ്പിനെ കണ്ടാല്‍ ഇത്തരം ആശങ്കകളൊന്നുമില്ല. മൃഗങ്ങളെ അനായാസം കൈകാര്യം ചെയ്യുന്ന നിക്കിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെ കയ്യിലെടുത്ത് ചുംബിക്കുന്ന വീഡിയോയാണ് അടുത്തിടെ നിക്ക് പങ്കുവച്ചത്.
12 അടി നീളമുള്ള മൂര്‍ഖനെ നിങ്ങള്‍ ചുംബിക്കുമൊ എന്ന ചോദ്യത്തോടെയാണ് നിക്ക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മേയ് എട്ടാം തീയതി പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഇത്രയും വിഷമുള്ളതും അപകടകാരിയുമായ മൂര്‍ഖനെ ചുംബിച്ച നിക്കിന്റെ ധൈര്യത്തിനെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്.
2021-ല്‍ എംഇഎഡബ്ല്യുഡബ്ല്യു ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പാമ്പുകളുമായി സമയം ചിലവഴിക്കുന്നതിനെ പറ്റി നിക്ക് വിശദീകരിച്ചിരുന്നു. പാമ്പുകളെപ്പറ്റിയുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അവ മനുഷ്യരെ ഓടിക്കുകയും ആക്രമിക്കുകയും ചെയ്യുമെന്നാണ്. എന്നാല്‍ തങ്ങളുടെ ഊര്‍ജം മനുഷ്യരില്‍ പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നവയല്ല പാമ്പുകള്‍. എനിക്ക് എപ്പൊഴെങ്കിലും കടിയേറ്റിട്ടുണ്ടെങ്കില് അത് അവ പ്രതിരോധ മാര്‍ഗം സ്വീകരിച്ചപ്പോള്‍ മാത്രമാണ്, നിക്ക് വ്യക്തമാക്കി.
അതിജീവിക്കാനും വേട്ടയാടാനുമാണ് പാമ്പുകള്‍ ഊര്‍ജം ഉപയോഗിക്കുന്നതെന്നും മനുഷ്യരെ ആക്രമിക്കാനല്ലെന്നും നിക്ക് പറയുന്നു.