സോഷ്യൽ മീഡിയയിൽ വീഡിയോകൾ വൈറലാകാൻ അത്ര സമയമൊന്നും വേണ്ട. ടിക് ടോക് ചെയ്തും, പാട്ട് പാടിയും, മിമിക്രി കാണിച്ചും ഒക്കെ ഹിറ്റാകുന്ന എത്രയോ പേർ. ഒറ്റ രാത്രികൊണ്ടാകും പലരുടേയും തലവര മാറുന്നത്. പിന്നെ താരങ്ങളല്ലേ ഇവരൊക്കെ.

Read More: കഥ പറഞ്ഞ് മലയാളികളുടെ മനം കവർന്ന ഈ പെൺകുട്ടിയെ മനസിലായോ?

ഇങ്ങനെ പാളിപ്പോയ പരീക്ഷണം കൊണ്ട് താരമായ ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു അരണയുടെ കഥ പറയാൻ ശ്രമിച്ചതാണ്. കക്ഷി സസൂക്ഷം അരണയെ നിരീക്ഷിച്ച്, അതിന്റെ ഓരോ ചലനവും തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുകയാണ്.

ഇങ്ങനെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പെട്ടെന്ന് ഫ്രെയിമിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തിയത്. അരണയെ പിടിക്കാനൊരു പാമ്പാണ് വന്നത്. എന്നാൽ പാമ്പിനെ കണ്ടതോടെ വീഡിയോ ഗ്രാഫർ “അമ്മച്ച്യേ അമ്മച്ച്യേ പാമ്പ്,” എന്ന് അലറി വിളിക്കുന്നതാണ് പിന്നീട് കേൾക്കുന്നത്.

“എന്തുവാടാ” എന്ന് അമ്മച്ചി അപ്പുറത്ത് നിന്നും ചോദിക്കുന്നുണ്ട്. പാമ്പല്ല അത് ചേരയാണെന്ന് മറ്റൊരാൾ പറയുന്നതും കേൾക്കാം. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ കഥ മാറി. ഇതിപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook