/indian-express-malayalam/media/media_files/2026/01/04/snake-rescue-video-2026-01-04-15-57-55.jpg)
Viral Video: വീടിന്റെ പിന്നാമ്പുറത്ത് സാധനങ്ങൾക്കിടയിലായി കയറിക്കൂടിയ മൂർഖൻ പാമ്പിനെ സാഹസികമായി പിടികുടിയ വനം വകുപ്പ് ഉദ്യോഗസ്ഥ റോഷ്ണിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. തിരുവനന്തപുരത്തെ ജഗതിയിലാണ് കൂറ്റൻ പെരുമ്പാമ്പ് വീട്ടുകാരുടേയും നാട്ടുകാരുടേയും നെഞ്ചിടിപ്പ് കൂട്ടിയത്.
വനംവകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ടീം ആണ് പാമ്പിനെ പിടികൂടാനായി എത്തിയത്. ഒരു പരിഭ്രമവും ഇല്ലാതെയാണ് സ്നേക്ക് ഹുക്ക് ഉപയോഗിച്ച് പാമ്പിനെ ഉദ്യോഗസ്ഥ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. പലവട്ടം സ്നേക്ക് ഹുക്കിൽ നിന്ന് വിട്ട് പാമ്പ് ഉദ്യോഗസ്ഥയ്ക്ക് നേരെ പത്തി വിടർത്തി കൊത്താനായി ശ്രമിച്ചെങ്കിലും തന്റെ ദേഹത്തിനടുത്തേക്ക് പാമ്പ് എത്തുന്നത് തടയാൻ അവർക്കായി.
Also Read: മലയാളികളെ പോലും ഞെട്ടിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയിൽ കൈയടി; വീഡിയോ
കൂറ്റൻ മൂർഖൻ പാമ്പിന്റെ അടവൊന്നും ഇവിടെ വിലപ്പോയില്ല. 90 ലക്ഷത്തോളം പേരാണ് ഈ പാമ്പ് പിടുത്തത്തിന്റെ വിഡിയോ ഒരു ദിവസം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ കണ്ടത്. പാമ്പിന് കണ്ട് പേടിച്ച് പുറത്തേക്കിറങ്ങാതിരിക്കുന്നവരാണ് വൈറലായ ഈ വിഡിയോയുടെ കമന്റ് ബോക്സിൽ വരുന്നത്.
Also Read: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!
അതിഥിയെ പറ്റി ക്ലാസ്സ് ഇല്ലാ. അവന്റെ വയസു നോക്കുന്നില്ല. വരുന്നു തൂക്കുന്നു പോകുന്നു. മാഡം! ആരെയോ കുത്തിയിട്ടെന്നോണം ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെ. "പാമ്പ് പരമാവധി ശ്രമിച്ചു നോക്കി കയറാതിരിക്കാൻ..റോഷ്‌നി മാഡം ക്ഷമയും മനസ്സാനിധ്യവും കൊണ്ട് ആ മൂർഖനെ തോൽപ്പിച്ചു," മറ്റൊരു കമന്റ് ഇങ്ങനെ.
Also Read:നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!
"ലെ പാമ്പ്- 'ഞാൻ പൂമാലയല്ല മൂർഖൻ പാമ്പാണ് എന്ന് പുള്ളിക്കാരിയോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്ക്." "ലെ പാമ്പ് :ഞാൻ മുർക്കനാണ്, എനിക്ക് കുറച്ച് ബഹുമാനം ഒക്കെ തന്നുടെ. ഒന്ന് പേടിചൂടെ, " ഇങ്ങനൊണ് മറ്റ് കമന്റുകൾ.
Read More:ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us