scorecardresearch

Viral Video: ഇവര് എന്താണ് ഈ നോക്കുന്നത്? കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി വലയിലാക്കി

Snake rescue video: ലെ പാമ്പ് സാർ: പാലം പണി ഒക്കെ എവിടെ വരെ ആയി എന്ന് നോക്കാൻ വന്നതാ, നിങ്ങളോടൊക്കെ ഞാൻ എന്ത് ചെയ്തു എന്നാണ് വിഡിയോയ്ക്ക് വന്ന രസകരമായ കമന്റുകളിൽ ഒന്ന്

Snake rescue video: ലെ പാമ്പ് സാർ: പാലം പണി ഒക്കെ എവിടെ വരെ ആയി എന്ന് നോക്കാൻ വന്നതാ, നിങ്ങളോടൊക്കെ ഞാൻ എന്ത് ചെയ്തു എന്നാണ് വിഡിയോയ്ക്ക് വന്ന രസകരമായ കമന്റുകളിൽ ഒന്ന്

author-image
Trends Desk
New Update
Snake Rescue Alappuzha

Snake Viral Video: ആലപ്പുഴയിലെ ശവക്കോട്ടപ്പാലത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. പാലത്തിന് മുകളിൽ നിന്ന് ഒരുകൂട്ടം ആളുകൾ ആകാംക്ഷയോടെ താഴേക്ക് നോക്കുകയാണ്. എന്താണ് കാര്യം എന്നല്ലേ? പാലത്തിന് അടിൽ ഒരു വമ്പനെ ചാക്കിലാക്കാനുള്ള അതിസാഹസിക ശ്രമം നടക്കുകയായിരുന്നു. 

Advertisment

ജനുവരി എട്ടിന് സംഭവിച്ചത് എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നാട്ടുകാരും വിദഗ്ധരും ചേർന്ന് പെരുമ്പാമ്പിനെ പുല്ലുകൾക്കിടയിൽ നിന്ന് വലിച്ച് കയറ്റി ചാക്കിലാക്കാനാണ് ശ്രമം. ഇത്തിരി പണിപ്പെടേണ്ടി വന്നെങ്കിലും ആശാൻ ചാക്കിലായി. 

Also Read: Viral Video: എന്താ തളച്ചത്? മദപ്പാട് ഉണ്ടോ? ആളെ ശരിക്ക് മനസിലായില്ലാന്ന് തോന്നുന്നു!

ആകൈലി ഉടുത്ത ചേട്ടൻ ആണ് അതിനെ വലിച്ചു കയറ്റിയത് എന്നിട്ട് ക്രെഡിറ്റ് മറ്റേ ആൾ കൊണ്ടുപോയി എന്നാണ് വിഡിയോ കണ്ട ഒരാളുടെ കമന്റ്. ഒരു ആലപ്പുഴക്കാരന്റെ വാക്കുകൾ ഇങ്ങനെ, "ആൾക്കൂട്ടം കണ്ടപ്പോൾ ഞാൻ കരുതി ആരെങ്കിലും വെള്ളത്തിൽ ചാടിയതായിരിക്കും എന്ന്."

Also Read: അച്ഛനും മകനുമായി മമ്മൂട്ടിയും നസ്‌ലനും; ഹോളിവുഡ് ലെവലിൽ ഒരു 'ബ്രഹ്മാണ്ഡ സിനിമ'; വീഡിയോ

കാടില്ലാത്ത ആലപ്പുഴയിൽ എന്തിനാണ് വന്നത് എന്നാണ് പെരുമ്പാമ്പിനോട് കമന്റ് ബോക്സിൽ വന്ന് ഒരാൾ ചോദിക്കുന്നത്. വെള്ളമാണത്രെ...കാടാൽ മൂടപ്പെട്ട ജലാശയം എന്നാണ് മറ്റൊരു പ്രതികരണം.

Also Read: "എന്തിനാ ഈ സിഗ് സാഗ് വെള്ള വരകൾ? ഇതൊന്നും അറിയാതെയാണോ ലൈസൻസ് കിട്ടിയത്!"

ലെ പാമ്പ് സാർ: പാലം പണി ഒക്കെ എവിടെ വരെ ആയി എന്ന് നോക്കാൻ വന്നതാ, നിങ്ങളോടൊക്കെ ഞാൻ എന്ത് ചെയ്തു എന്നാണ് വിഡിയോയ്ക്ക് വന്ന രസകരമായ കമന്റുകളിൽ ഒന്ന്. 

Read More: ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ

Alappuzha Viral Video Snakes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: