scorecardresearch
Latest News

സ്‌മൃതി മന്ദാനയെ ‘വെളുപ്പിച്ചു’; ട്വിറ്ററിൽ പ്രതിഷേധം

സ്‌മൃതി മന്ദാനയുടെ ഫോട്ടോ ഷോപ്പ് ചിത്രത്തിനെതിരേ ട്വിറ്ററിൽ പ്രതിഷേധം ഉയരുന്നുണ്ട്

സ്‌മൃതി മന്ദാനയെ ‘വെളുപ്പിച്ചു’; ട്വിറ്ററിൽ പ്രതിഷേധം

ഇന്ത്യൻ ക്രിക്കറ്റ് താരമായ സ്‌മൃതി മന്ദാനയുടെ പേര് നിങ്ങൾ ഗൂഗിളിൽ തിരയുകയാണെങ്കിൽ, ലഭിക്കുന്ന ഒരു ചിത്രം മാത്രം മറ്റുള്ളവയിൽനിന്നു വ്യത്യസ്തമായിരിക്കും. കാരണം മറ്റൊന്നുമല്ല, അത് ഒരു ഫോട്ടോ ഷോപ്പ് ചിത്രമാണെന്നതാണ്. ട്വിറ്ററിൽ ഇതിനെതിരെ കാര്യമായി പ്രതിഷേധം ഉയരുന്നുണ്ട്.

ചേതന എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ വിഷയം ചൂണ്ടിക്കാട്ടി ആദ്യമായി ട്വീറ്റ് ചെയ്യുന്നത്. താൻ സ്‌മൃതി മന്ദാന എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഒരു ഫോട്ടോഷോപ്പ് ചിത്രം കണ്ടുവെന്ന് ചേതന പറയുന്നു. ഇതിനൊപ്പം മന്ദാനയുടെ യഥാർഥ ചിത്രം കൂടി വച്ചാണ് ചേതന ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു പ്രസ് മീറ്റിൽ മന്ദാന മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിൽ ഫോട്ടോഷോപ്പ് ചെയ്ത് അവരുടെ നിറം വെളുപ്പിക്കുകയും കൂട്ടത്തിൽ ലിപ്സ്റ്റിക്കും കൺമഷിയും ചേർക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ട്വീറ്റിൽ സൗന്ദര്യത്തിന്റെ നിലവാരത്തെക്കുറിച്ച് ചേതന കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Smriti mandhanas photoshopped pic with make up and kajal goes viral