മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ് സിതാര. മലയാളത്തിന്റെ അമ്പിളിച്ചന്തം. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുള്ള ഈ ഗായിക ഒരു സകലകലാവല്ലഭ തന്നെയാണെന്ന് പലകുറി തെളിയിച്ചു കഴിഞ്ഞു. പാട്ടും, നൃത്തവും, ഗാനരചനയും, സംഗീത സംവിധാനവും ഇടയ്‌ക്കൊക്കെ അൽപ്പം അഭിനയവും. ഇതൊന്നും കൂടാതെ നല്ല നർമബോധമുള്ള വ്യക്തികൂടിയാണ് സിതാര കൃഷ്ണകുമാർ.
Read More: നിനക്കും നമ്മുടെ സ്വപ്നങ്ങൾക്കും; മുരളി ഗോപിക്ക് പൃഥ്വിയുടെ പിറന്നാൾ ആശംസകൾ
ഇടക്കാലത്ത് ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിങ്ങേഴ്സ് എന്ന സംഗീത പരിപാടിയിൽ സിതാര ജഡ്ജ് ആയിരുന്നു. അക്കാലത്തെ തന്റെ ചില ചിത്രങ്ങളുടെ കൊളാഷ് വച്ച് രസകരമായൊരു സെൽഫ് ട്രോളാണ് സിതാര പങ്കുവച്ചിരിക്കുന്നത്.
പരിപാടിയുടെ തൊട്ടുമുമ്പുള്ള മേക്കപ്പ് വിശേഷങ്ങളാണ് ഗായിക തമാശ രൂപേണ പങ്കുവച്ചിരിക്കുന്നത്. സിതാരയുടെ പോസ്റ്റിന് മറുകമന്റുമായി ഗായിക അഭയ ഹിരൺമയിയും എത്തി. “അൽ സിതാര കൃഷ്ണകുമാറും ആരാധകരും” എന്നാണ് അഭയയുടെ കമന്റ്. ഇരുവരും സുഹൃത്തുക്കളാണ്.
ചിത്രയ്ക്കും സുജാതയ്ക്കും ശേഷം ഒരുപക്ഷെ മലയാളി ‘ഞങ്ങളുടെ സ്വന്തം’ എന്ന് പറഞ്ഞ് ചേര്‍ത്തു പിടിച്ച ഒരു ഗായികയായിരിക്കും സിതാര കൃഷ്ണകുമാര്‍. ആ പാട്ടുകളോടും പാട്ടുകാരിയോടും സംഗീതപ്രേമികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. പിന്നണി ഗാനരംഗത്ത് മാത്രമല്ല, ലൈവ് കോണ്‍സേര്‍ട്ടുകളിലൂടെയും റീമിക്‌സുകളിലൂടെയും സ്വന്തം ബാന്‍ഡായ മലബാറിക്കസിലൂടെയും സിതാര മലയാളികള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടവളാകുന്നു.