/indian-express-malayalam/media/media_files/uploads/2020/01/sithara-sayu.jpg)
സിതാര കൃഷ്ണകുമാർ എന്ന മലയാളത്തിന്റെ പ്രിയ ഗായികയെ ഇഷ്ടമില്ലാത്ത സംഗീതാസ്വാദകർ ഉണ്ടാകില്ല. വന്ന് വന്ന് സിതാരയെ മാത്രമല്ല, മകൾ സാവൻ ഋതു എന്ന സായുവിനേയും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. സായു പലതവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇക്കുറി സിതാരയെ പാട്ടുപഠിപ്പിച്ചുകൊണ്ടാണ് സായു എത്തിയിരിക്കുന്നത്.
'പമ്പയാറിൽ പനിനീർ കടവിൽ' എന്ന പാട്ടാണ് അമ്മയും മകളും പാടുന്നത്. സായുവാണ് സിതാരയെ പഠിപ്പിക്കുന്നത്. സായു പാടിക്കൊടുക്കുന്നതു പോലെ സിതാര പാടും. തെറ്റിച്ചാൽ കൈ ചുരുട്ടി ഒരെണ്ണം കൊടുക്കാനും സായുവിന് മടിയില്ല. സിതാര തന്നെയാണ് ഈ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
കുറച്ച് നാൾ മുമ്പ് ഗായിക അഭയ ഹിരൺമയിയ്‌ക്കൊപ്പം സിതാരയുടെ തന്നെ മോഹമുന്തിരി എന്ന ഹിറ്റ് ഗാനം പാടി സായു എത്തിയിരുന്നു. മധുരരാജ എന്ന ചിത്രത്തിലേതാണ് ആ ഗാനം. ആദ്യം ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര കൃഷ്ണകുമാര്‍ പാടിയ ‘കണ്‍കള്‍ നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനിലൂടെയാണ് സിതാരയോടൊപ്പം സായു നമുക്ക് മുന്നിൽ എത്തിയത്.
Read More: അമ്മയുടെ ഹിറ്റ് ഗാനവുമായി മകൾ; 'മോഹമുന്തിരി' പാടി സിതാരയുടെ സായു
പിന്നീട് ഉയരെ എന്ന ചിത്രത്തിലെ സിതാര തന്നെ പാടിയ ഹിറ്റ് ഗാനം നീ മുകിലോ പാടി ഇരുവരും മലയാളികളുടെ ഹൃദയം കവർന്നു. ഇതിന്റെ വീഡിയോ സിതാര തന്നെ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വീണ്ടും മകൾക്കൊപ്പം മറ്റൊരു പാട്ടും പാടി പ്രിയ ഗായിക എത്തി. ബിജു മേനോനും സംവൃത സുനിലും മുഖ്യ വേഷങ്ങളിൽ എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലെ സിതാര തന്നെ ആലപിച്ച ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനമാണ് ഒരു യാത്രക്കിടയിൽ ഇരുവരും ചേർന്ന് പാടിയത്. സുജേഷ് ഹരി രചിച്ച ഗാനത്തിന് സംഗീതം നൽകിയത് വിശ്വജിത്താണ്.
എന്നാൽ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടുന്ന സായുവിന്റെ വീഡിയോ ആയിയിരുന്നു സോഷ്യൽ മീഡിയയിൽ തരംഗമായത്. ആസ്വദിച്ച് പാട്ടിൽ നന്നായി മുഴുകി ഇടയ്ക്ക് രണ്ട് സ്റ്റെപ്പൊക്കെ ഇട്ടാണ് സായു ജാതിക്കാ തോട്ടം പാടുന്നത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാർ എന്നു പറഞ്ഞ് സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ആയിരുന്നു വീഡിയോ പങ്കുവച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.